എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ അവകാശം എല്ലാർക്കും

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ അവകാശം എല്ലാർക്കും" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവകാശം എല്ലാർക്കും


ഈ ഭൂമി മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടേതുമാണ്. നമ്മൾ മാത്രമാണ് ഭൂമിയുടെ ആധിപരും,അവകാശികളും എന്ന് കരുതരുത്.നാം എന്ത് ദ്രോഹം അണ് മറ്റു ജീവജാലങ്ങളോട് ചെയ്യുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എല്ലാ ജീവജാലങ്ങളും പലതരത്തിൽ പ്രകൃതിക്ക് ഉപയോഗപെടുന്നു. മനുഷ്യർ മാത്രമല്ല ഉറൂമ്പുകളും കൃഷി ചെയ്യും. ഫംഗസിനെ ആണെന്ന് മാത്രം. വിത്ത് വിതക്കുകയും വിളവെടുക്കുകയും ചെയ്യുന്ന മനുഷ്യന്റെ കൃഷി രീതിയോട് ഫംഗസ് കൃഷിക്കും ഏറെ സാമ്യം ഉണ്ടെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്‌ .ഭക്ഷണത്തിനായി മുഞ്ഞ പോലുള്ള സൂക്ഷ്മജീവികളെയും ഉറുമ്പുകൾ വളർത്താറുണ്ട്. ഇവ പുറപ്പെടുവിക്കുന്ന മധുരമുള്ള ദ്രാവകം ആണ് ഭക്ഷണം. എന്നാൽ നാം ഈ ഉറുമ്പിനെ പോലും വെറുതെ വിടില്ല.



എല്ലാ ജീവജാലങ്ങൾക്കും ശ്വാസവും, ജലവും, ഭക്ഷണവും അഭയവും തരുന്ന ഭൂമിയെ നാം എങ്ങനെയൊക്കെ ചുഷണം ചെയ്യൂന്നുണ്ടെന്നു ഓർക്കണം. കാട്ടിലും മേട്ടിലും ആർക്കും വേണ്ടാതെ നിൽക്കുന്ന പല ചെടികളിലും മരങ്ങളിലും മനോഹരമായ പൂക്കൾ വിരിയുന്നു. നമ്മുടെ ഷട്പദങ്ങളെ നിലനിർത്തുന്നത് ഈ പൂക്കളാണെന്നു ഓർത്താൽ തന്നെ പ്രകൃതിയിൽ അവയുടെ പ്രാധാന്യം എന്തെന്ന് മനസിലാകും. പല മാരക രോഗങ്ങൾക്കു മുള്ള ഔഷധങ്ങൾ നിർമ്മിക്കുന്നത് ചെടികളിൽ നിന്നാണ് . ആധുനിക വൈദ്യശാത്രത്തിന്റെ പുരോഗതി സസ്യങ്ങളുമായി ബന്ധപെട്ടു നിൽക്കുന്നു. പ്രകൃതിയിൽ അവകാശം എല്ലാർക്കും ഉണ്ടെന്നു നാം മറക്കരുത്....അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യം ആണ്.


ആരോമൽ ടി എസ്
10 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം