എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ Prakrithi enna sowbhaghyam

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ Prakrithi enna sowbhaghyam" സം‌രക്ഷിച്ചിരിക്കുന്നു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Prakrithi enna sowbhaghyam
ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു

പട്ടണത്തിൽ താമസിച്ചിരുന്നു .രാമവിൻറെ വീട് പട്ടണത്തിൽ ആണെങ്കിലും രാമു ഒരു ചെറിയ തോട്ടം ഉണ്ടാക്കിയിരുന്നു.രാമുവിന് പൂക്കളും ചെടികളും പഴങ്ങളും ഒക്കെ വലിയ ഇഷ്ടമാണ്.രാമുവിൻറെ തോട്ടം വീടിന് പുറകിലാണ്.ആ തോട്ടത്തിൽ ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു .അതിൽ ഉണ്ടാകുന്ന ആപ്പിൾ അവനും കൂട്ടുകാരും ധാരാളം കഴിക്കുമായിരുന്നു ആ ആപ്പിൾ മരം ഇപ്പോൾ വലുതായി .അതുപോലെ രാമുവും വലുതായി.മരത്തിന്റെ അടുത്ത് ചെന്ന് നോക്കിയപ്പോൾ അത് കായ്ക്കുന്നത് നിന്നിരുന്നു .അവൻ ആ മരം മുറിക്കാൻ തീരുമാനിച്ചു.പക്ഷേ ആ മരം രാമുവിന് കുറെ ഓർമ്മകൾ നൽകി.മരം മുറിച്ച് ഒരു കട്ടിൽ ഉണ്ടാക്കാം എന്നാണ് രാമു വിചാരിച്ചത്.അവൻ മരം മുറിക്കാൻ തീരുമാനിച്ച് കോടാലിയും എടുത്ത് പോയി. അത് കണ്ടപ്പോൾ പക്ഷികളും മൃഗങ്ങളും പരാതികൾ പറഞ്ഞു.നമ്മൾ എല്ലാവരും അതിൻറെ ചുവട്ടിൽ കളിച്ചു വളർന്നതല്ലേ? നീ എന്തിനാണ് ഈ മരം മുറിച്ചു കളയുന്നത്? അവൻ മരം മുറിക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചു. ആ മരത്തിൽ ഒരു തേനീച്ച കൂട് കൂട്ടിയിരുന്നു.തേനീച്ച കൂടിൽ നിന്ന് കുറച്ച് തേൻ കുടിച്ചപ്പോൾ അവന് പഴയ കാലം ഓർമ്മ വന്നു.പണ്ട് എത്ര ആപ്പിൾ തന്ന മരമാണ് ഇത്.ഈ തേനും എത്ര മധുരമാണ്.അവൻറെ ഓർമ്മകൾ പഴയ കാലത്തേക്ക് പോയി.കായ്കൾ ഇനിയും ഉണ്ടാകും.ഞാൻ എന്തിനാണ് ഈ ആപ്പിൾ മരത്തെ മുറിക്കുന്നത് .വേണ്ട ഈ മരം ഞാൻ മുറിക്കില്ല എന്ന് പക്ഷികളോടും മൃഗങ്ങളോടും പറഞ്ഞു.പിന്നീട് അവൻ ആ പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കുകയും അവരുടെ കൂടെ കുറെ സമയം കളിക്കുകയും ചെയ്തു. അതുകൊണ്ട് നമ്മൾ എല്ലാവരും പ്രകൃതിയിലുള്ളവയെ ,ജീവജാലങ്ങളെ നശിപ്പിക്കാതിരിക്കുകയും,നാടിനെ രക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യൂ...

ANUSREE.R.P
5 B എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ