എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/ പ്രതീക്ഷ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
‌പ്രതീക്ഷ

വാസുവിൻ്റെ വീട് ഒരു കുന്നിൻ മുകളിലാണ് .ചെറിയ വീടായിരുന്നു അത് .വാസുവിൻ്റെ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുമ്പം.കൂലി പണിയും സ്വന്തമായി കുറച്ച് കൃഷി ചെയ്തും ആയിരുന്നു ജീവിതം. വയസ്സായ അമ്മയുടെ ചികിത്സ കുട്ടികളുടെ പഠനം വീട്ടിലെ ചെലവുകൾ എന്നിവ എല്ലാം നടത്തണമായിരുന്നു.

അപ്പോൾ അതാ ജീവിതം മാറ്റിമറിച്ച് ലോകത്തെ പിടിച്ചുലക്കുന്ന മഹാമാരിയുടെ കടന്നുകയറ്റം.കോവിഡ് 19 എന്ന രോഗത്തിൻ്റെ ഫലമായി ലോകം മുഴുവൻ ലോക് ഡൗൺ ആയി.വാസുവിൻ്റെ ജീവിതവും വഴിമുട്ടി.വാസുവിന് പണി കിട്ടാതെയായ.

വീട് പട്ടിണിയായി.

അമ്മയ്ക് വേണ്ട മരുന്ന് വാങ്ങാൻ പൈസ ഇല്ലാതായി.പക്ഷെ വാസു തളർന്നില്ല.

ഗവൺമെൻ്റിൽ നിന്നും കിട്ടിയ അരിയും സാധനങ്ങളും വാസു സന്തോഷത്തോടെ സ്വീകരിച്ചു.

അപ്പോഴാണ് ദൈവാനുഗ്രഹത്താൽ വേനൽ മഴ ലഭിച്ചത്.

വാസു സന്തോഷത്തോടെ തൻ്റെ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.

തൻ്റെ കൃഷി ഭൂമിയിൽ വാഴയും ചേമ്പും കാച്ചിലും വീട്ടാവശ്യത്തിനുള്ള മഞ്ഞൾ ഇഞ്ചി തുടങ്ങിയ ഇടവിള കൃഷികൾ നടാൻ തുടങ്ങി.

അമ്മയ്ക്ക് വേണ്ട മരുന്നുകൾ പോലീസ് വീട്ടിൽ എത്തിച്ചു തന്നു.

വാസു അവരോട് തൻ്റെ നന്ദി രേഖപ്പെടുത്തി.

ഇതിൽ നിന്നും വാസു ഒരു കാരു മനസ്സിലാക്കി ജീവിതത്തെ ധൈര്യസമേതം മുന്നോട്ട് നയിക്കണമെന്ന്. നമ്മുടെ മുന്നിൽ ഒരു വഴിമാത്രമല്ല പല വഴികൾ തുറന്നിട്ടിരിക്കുന്നു. എല്ലാവരെയും നന്ദിയോടെ സ്മരിച്ച് വാസുവും കുടുമ്പവും സന്തോഷത്തോടെ ജീവിതം തുടർന്നു.


ദിയ റ്റി എസ്
5 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ