എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


വ്യക്തികളും അവർജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമാവുന്ന അവസ്ഥയാണ് ശുചിത്വം.

വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം ചേർന്ന ആകെത്തുകയാണ് ശുചിത്വം.

എവിടെയെല്ലാം നാം ശ്രദ്ദിച്ചുനോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ സാധിക്കുന്നു. വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, kadakal, ലോഡ്ജുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ, ബസ്‌സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യർ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണപ്പെടുന്നു. പലപ്പോഴും നാം ഇതു കണ്ടില്ല എന്ന് നടിക്കുന്നു. മാത്രമല്ല ശുചിത്വമില്ലായ്മയെ ഒരു ഗൗരവപ്രശ്നമായി എടുക്കുന്നുമില്ല. പ്രശ്നമാണെന്ന് കരുതുന്നെങ്കിൽ അല്ലെ പരിഹാരത്തിന് ശ്രമിക്കുകയുള്ളു.. ഇത് ഇങ്ങനെയൊക്കെ ഉണ്ടാവും എന്നാ നിസ്സംഗതാമനോഭാവം ആരോഗ്യത്തിന് അപകടകരമാവുന്നു പലപ്പോഴും.

ശുചിത്വം പാലിക്കുക... ആരോഗ്യം സംരക്ഷിക്കുക !!!!

FATHIMATH ALFIDA
6 D എ യു എ യു പി എസ് നെല്ലിക്കുന്ന്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം