എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

വളരെ പണ്ട് നടന്ന ഒരു കഥയാണിത്. മനോഹരവും സുന്ദരവുമായ ഒരു പ്രദേശം. പ്രദേശവാസികൾ സന്തോഷത്തോടെ കഴിയുന്നു ആറുകളും പുഴകളും വയലുകളും നിറഞ്ഞ ആ നാട്ടിൽ ഒരു അനിഷ്ട സംഭവമുണ്ടായി ആ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിച്ചിരുന്നു. അവിടെയുള്ള സന്തോഷം ഒരു പൂവു പോലെ വാടി പോയി. അവിടം മൂകമായി.

അവർ ആ രോഗത്തിനെ തടയാനായ് ഒറ്റകെട്ടായ് പൊരുതി. ആരോഗ്യ വകുപ്പ് പറയുന്നതെല്ലാം അവർ അനുസരിച്ചു അവർ എല്ലാവരും വീടിനുള്ളിൽ തന്നെ ഇരുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ആ മഹാമാരി തങ്ങളെയും പിടികൂടും എന്ന ഭയം അവരിൽ ഓരോരുത്തരിലും ഉണ്ടായി. പേടിക്കരുത് ചെറുത്തു നിൽപ്പാണാവശ്യം എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവരിൽ ആശ്വാസം പടർത്തി . അവർ ഓരോ ചുവടുകളും വളരെ സൂക്ഷിച്ചു നീങ്ങി. കാലം അവർക്ക് മുന്നിൽ മുട്ടുമടക്കി. ലോകം മുഴുവൻ അവരെ ഉറ്റുനോക്കി അവർ ആ മഹാമാരിയെ അതിജീവിച്ചു. അതിജീവിച്ചു എന്ന അവരുടെ വിശ്വാസം സഫലമായി നിങ്ങൾ പ്രകൃതിയെ ഉപദ്രവിച്ചതിന്റെ ഫമമാണ് ഈ രോഗം വന്നതെന്ന് അവർ ലോകത്തോട് വിളിച്ചു പറഞ്ഞു . സന്തോഷം അവിടെ ഒരു പൂവായ് വിരിഞ്ഞു.

അഥീന . കെ.കെ
VII B എ എം യു പി എസ് പുന്നശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ