ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യകേരളം
മാനവ രാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആയ കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിച്ച കേരള മാതൃക ലോക ശ്രദ്ധ ആകർഷിക്കുന്നു. ചൈനയിലെ വുഹാനിൽ പിറവിയെടുത്ത വൈറസ് ലോകത്ത് ലക്ഷക്കണക്കിന് ആൾക്കാരെ മരണത്തിലേക്ക് തള്ളിയിട്ടപ്പോൾ കേരള മെന്ന കൊച്ചു സംസ്ഥാനം വേറിട്ടു നിൽക്കുക ആയിരുന്നു. കേരളത്തിൽ ആദ്യ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തത് മുതൽ നാം സ്വീകരിച്ച മുൻകരുതലുകൾ സമ്പന്ന രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. യൂറോപ്പിൽ വെന്റിലേറ്റർ സൗകര്യ ഇല്ലാത്തതിനാൽ മുതിർന്ന പൗരൻ മാരെ മരണത്തിനു വിട്ടു കൊടുത്തപ്പോൾ കേരളം രോഗം ബാധിച്ച വൃദ്ധരെ പരിചരണം നൽകി ജീവിതത്തിൽ തിരികെ കൊണ്ട് വന്നു.. സാമൂഹ്യ അകലം പാലിച്ചും വ്യക്തി ശുചിത്വം കൊണ്ടും നാം പ്രതിരോധം തീർത്തു..ഇപ്പോൾ ലോക മാധ്യമങ്ങൾ കേരള മാതൃക വാഴ്ത്തുക ആണ്. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ രാജീപ് സർ ദേശായി പറഞ്ഞത് പോലെ " കേരളം ഇന്ന് ചെയ്തത് ഇന്ത്യ നാളെ നടപ്പിലാക്കുന്നു. നിപ്പയും പ്രളയവും നേരിട്ട കേരളം ഒറ്റ കെട്ടായി കോവിഡ് 19 നെയും ചെറുത് തോൽപ്പിക്കും.ഇതിനായി രാവും പകലും പ്രയക്നിച്ച ആരോഗ്യ പ്രവർത്തകരെ നാം അഭിനന്ദിക്കുന്നു
അദ്വൈത് പ്രകാശ്
2 ബി ഉളിയിൽ സൗത്ത് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം