ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/പരിസരശുചിത്വം, ആരോഗ്യം
പരിസരശുചിത്വം, ആരോഗ്യം
മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം. ആരോഗ്യകരമായ ജീവിതം ഉണ്ടാവണമെങ്കിൽ പരിസരശുചിത്വംവും വ്യക്തിശുചിത്വവും അത്യാവശ്യമാണ് പലതരംരോഗങ്ങളിൽ നിന്നും രക്ഷനേടാൻ ശുചിത്വം കൂടിയേ തീരു. വ്യക്തിശുചിത്വത്തോടൊപ്പം തന്നെ നാം പരിസരശുചിത്വത്തിനും പ്രാധാന്യം നൽകണം. പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടാണ് ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപിത്തം, കോളറ തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നത് അതുകൊണ്ടു നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിയാതിരിക്കുക ഗാർഹിക മാലിന്യങ്ങൾ വേണ്ടരീതിയിൽ സംസ്കരിക്കുക ചിരട്ട, ടയർ, തുടങ്ങിയവ വലിച്ചെറിയരുത് കാരണം മഴക്കാലത്ത് അവയിൽ വെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകുന്നു അതുകൊണ്ട് പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ശുചിത്വത്തോടൊപ്പം തന്നെ നമുക്ക് വേണ്ട ഒന്നാണ് ആരോഗ്യം. ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നത് മാത്രമല്ല ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവുമായ മികച്ച അവസ്ഥയാണ് പോഷകസമൃദമായ ആഹാരമാണ് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡുകളും ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളും നിത്യഭക്ഷണത്തിൽ ഉൾപെടുത്തുക ഇതോടൊപ്പം വ്യായാമവും നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ്. നല്ല ആരോഗ്യമുള്ളവർക്കേ ഇപ്പോൾ പടർന്ന്‌കൊണ്ടിരിക്കുന്ന കൊറോണയെ പോലുള്ള രോഗങ്ങളെ ചെറുത്തുനിൽക്കാനാവൂ അതുകൊണ്ടു തന്നെ ശുചിത്വവും ആരോഗ്യവും മനുഷ്യജീവിതത്തിൽ അത്യാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം