ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണക്കാലം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ വന്നു പടർന്നപ്പോൾ
പരീക്ഷയെല്ലാം പോയല്ലോ
വെളിയിലിറങ്ങാനാവാതെ
വീട്ടിലിരുന്നു മടുത്തല്ലോ
ഉണ്ണിപ്പുരയൊന്നുണ്ടാക്കി
കഞ്ഞിവെച്ചു കളിച്ചല്ലോ
ഊഞ്ഞാലാടി മടുത്തപ്പോൾ
പന്തു കളിച്ചു രസിച്ചല്ലോ
ചേട്ടനോടൊപ്പമിരുന്നിട്ട്
കുട്ടിക്കവിതകൾ പാടി കുറെ
ഒരുപിടി കവിതകൾ വായിച്ച്
ഗുണപാഠങ്ങളറിഞ്ഞല്ലോ
വിഷുവും പൂരവും ഈസ്റ്ററുമെല്ലാം
വെറുതെ പോയിമറഞ്ഞല്ലോ
മനുഷ്യർ നേടിയ അറിവെല്ലാം
കൊവിഡിനോട് ജയിച്ചല്ലോ
രോഗം വേഗം പടരുന്നു
ലോകം കൂനിവിറക്കുന്നു
ആളുകളേറെ മരിക്കുമ്പോൾ
ആഹ്ളാദിക്കുവതെങ്ങനെ നാം
അമ്മേ ദേവി വന്നാട്ടെ
മാരിയെ മാറ്റിത്തന്നാട്ടെ
പേടിയുമൊപ്പം കണ്ണീരും
കൂടാതുലകം വാഴട്ടെ
 

കൃഷ്ണപ്രിയ കെ ബി
1 ഈസ്റ്റ് യു പി ഏസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,തൃശ്ശൂർ‍‍,വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത