ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന വരദാനം" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി എന്ന വരദാനം

ടിന്റു എന്ന് പേരുള്ള കുട്ടി തന്റെ മാതാപിതാക്കളുമായി ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അവന്റെ അച്ഛൻ കർഷകനാണ്, അമ്മ ഗൃഹകാര്യങ്ങൾ ചെയ്തു പോകുന്നു. ടിന്റു പരിസ്ഥിതിയെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്നു. മരങ്ങൾ വെച്ചു പിടിപ്പിക്കുകുയും , ചെടികളെ പരിചരിക്കുകയും ചെയ്തിരുന്നു. പക്ഷേ അവന്റെ അനുജനായ റിച്ചു പരിസ്ഥിതിയെ ഒന്നും സംരക്ഷിക്കാതെ ചെടികൾ നശിപ്പിച്ചു കൊണ്ടേയിരുന്നു. ഈ പ്രവർത്തനങ്ങൾ ഒന്നും ടിന്റു വിനു ഇഷ്ടമല്ലായിരുന്നു. റിച്ചു വളർത്തുമീനുകൾ പുഴകളിൽ നിന്നും പിടിച്ച് ടാങ്കുകളിൽ ആക്കി. പക്ഷേ ടിന്റു അതിനെ തിരികെ പുഴകളിൽ വിട്ടു.

അവരുടെ ഗ്രാമം പച്ച പരവതാനി വിരിച്ചിരിക്കുന്ന പോലെയുള്ള നെൽപ്പാടങ്ങൾ, പൈൻ മരം കൂട്ടങ്ങൾ പോലെയുള്ള കുന്നുകൾ, കുന്നുകൾക്കിടയിലൂടെ കളകളാരവം മുഴക്കി ഒഴുകുന്ന കാട്ടാറുകളാൽ സമ്പന്നമായിരുന്നു. ഇതെല്ലാം ആ ഗ്രാമത്തിന് ചാരുതയേകി. ഈ പ്രത്യേകതകൾ എല്ലാം ടിന്റുവിന്റെ മനസിനു കുളിരേകി.

റിച്ചുവിന്റെ സ്കൂളിൽ ഒരു പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ക്രമീകരിക്കുകയുണ്ടായി. അതിൽ റിച്ചു പങ്കെടുത്തു. പരിസ്ഥിതി നശിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവൻ മനസ്സിലാക്കി. താൻ ചെയ്ത പ്രവർത്തികളെ കുറിച്ച് അവൻ പശ്ചാത്തപിച്ചു.

അന്നുമുതൽ അവൻ പരിസ്ഥിതിയെ സ്നേഹിക്കാനും കരുതാനും തുടങ്ങി. സ്വർഗ്ഗത്തെ പോലെ പരിസ്ഥിതിയെ കരുതാൻ തുടങ്ങി ആ ഗ്രാമത്തിൽ അവരുടെ കുടുംബം.

'പരിസ്ഥിതിയെ സംരക്ഷിക്കുക.... '

സാനിയ പി സ്റ്റാൻലി
8 B ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ