ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ആമയും മുയലും
ആമയും മുയലും
പണ്ട് ഒരു കാട്ടിൽ ഒരു ആമയും മുയലും ഉണ്ടായിരുന്നു. അവർ ചങ്ങാതിമാർ ആയിരുന്നു. അവർ എപ്പോഴും കളിക്കും. മുയൽ വേഗത്തിൽ ഓടും. ആമ നടന്നു കളിക്കുമ്പോൾ മുയൽ കളിയാക്കും. ഒരു ദിവസം അവർ കളിക്കുമ്പോൾ മുയൽ വളരെ വേഗത്തിൽ ഓടാൻ തുടങ്ങി. ഓടുമ്പോൾ അവൻ കുഴിയിൽ വീണു. മുയൽ കരഞ്ഞു. അത് കേട്ട ആമ ആനയേയും കൂട്ടി അവിടെ എത്തി ആന തുമ്പിക്കൈ നീട്ടിക്കൊടുത്തു. മുയൽ രക്ഷപ്പെട്ടു. പിന്നെ മുയൽ ആമയെ കളിയാക്കിയില്ല.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |