ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരി      

കോവിഡ് എന്ന മഹാമാരി ഇപ്പോൾ കേരളത്തിലാകെ പടർന്നു പിടിച്ചിരിക്കുകയാണ്. പനി ജലദോഷം തൊണ്ടവേദന ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ രോഗത്തിന്റെ വ്യാപനം തടയാനായി നമ്മുടെ സംസ്ഥാനത്തെ സർക്കാർ ലോൿഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് അവധിക്കാലം ആസ്വദിക്കാൻ പറ്റുന്നില്ല. കൂട്ടുകാരോടൊന്നിച്ച് കളിക്കാൻ പറ്റുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ്-19സാഹചര്യത്തിൽ സർക്കാർ നമുക്ക് സൗജന്യ റേഷനും ഭക്ഷ്യധാന്യ കിറ്റുകളും നൽകി. ബ്രേക്ക് ദ ചെയിൻ എന്ന ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കി. കോവിഡ്-19നെ പ്രതിരോധിക്കുവാൻ വേണ്ടി കൈകൾ ഇടയ്ക്കിടയ്ക്ക് ഹാൻഡ് വാഷ്, സോപ്പ്, സാനിറ്റൈസർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൈ കഴുകാനും മാസ്ക് ധരിക്കുവാനും ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ചു നിൽക്കാനും ആരോഗ്യപ്രവർത്തകർ നമ്മളോട് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങളൊക്കെ പാലിച്ച് നമ്മൾ വീട്ടിൽ തന്നെ കഴിയുകയാണ്. ഇനിയൊരിക്കലും ഇങ്ങനെ ഒരു അസുഖം വരാതിരിക്കട്ടെ.

ദിൽരൂപ് കെ വി
മൂന്നാംതരം എ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം