ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുരത്തും കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുരത്തും കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തും കൊറോണയെ      

നിശ്ചയിച്ചു കഴിഞ്ഞു ഞാൻ
സർക്കാർ നിയമം പാലിക്കുമെന്ന്
റോഡിലിറങ്ങി അലയില്ല മാസ്ക്
സാനിറ്റൈസറുമുപയോഗിക്കാം
തുരത്താം തുരത്താം തുരത്തിയോടിക്കാം
ലോകം വിറപ്പിച്ച മഹാമാരിയെ
അകറ്റാമകറ്റാം അകറ്റിക്കളയാം
ലക്ഷങ്ങളെ കൊന്ന കോവിഡിനെ
ഇല്ലയൊരുപടി പിറകോട്ടേക്കില്ല
ഓരോ പടികളും മുന്നോട്ടുതന്നെ
വിട്ടുകൊടുക്കാൻ മനസ്സില്ല നമ്മൾക്ക്
മറ്റാരുമല്ലിത് കേരളമാ
നേരിടാനാവില്ലയേത് കൊറോണക്കും
കരളുറപ്പുള്ളയീ കേരളത്തെ
സർക്കാരും പോലീസും നേഴ്സുമാരും
ഡോക്ടറും ആരോഗ്യ സന്നദ്ധസേവകരും
രാപ്പകലില്ലാതെ ധൈര്യത്തോടെ
വീട്ടിലടങ്ങണം കുറച്ചുനാളെങ്കിലും
എന്നിട്ടാവാം യാത്രകളൊക്കെ
റോടിലിറങ്ങണം ടൂറുകൾപോകണം
സ്വാതന്ത്ര്യം വേണം നമുക്കേവർക്കും
അതിനായി നാം വീട്ടിലിരിക്കും
കൊറോണയെ തുരത്തുംവരെ

അനശ്വർ
മൂന്നാംതരം ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത