ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നുള്ള അതിജീവനം
{{{തലക്കെട്ട്}}}
എന്റെ പ്രിയ സുഹൃത്തുക്കളെ ഈ ഭൂമിൽ എന്താണ് നടക്കുന്നതെന്ന് നാം അറിയുന്നില്ല. ജീവിതത്തിൽ ആധ്യമായാണ് ഇത് പോലെയുള്ള ഒരു അനുഭവം നമുക്ക് ഉണ്ടാകുന്നത്. ഇപ്പോൾ നാം നേരിടുന്ന കോവിഡ് 19എന്ന മഹാവിപത്തിനെ നാം എങ്ങനെയാണ് നേരിടുന്നതെന്നു നമുക്ക് തന്നെ അറിയില്ല. എന്തെല്ലാം ദുരിതങ്ങളാണ് ഇത് മൂലം നാം അനുഭവിക്കുന്നത്. നമുക്ക് എന്തെല്ലാം പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടി വരുന്നത്. ഏതെല്ലാം രാജ്യങ്ങളിലെ മനുഷ്യരാണ് ഈ മഹാമാരിമൂലം മരണപ്പെട്ടത്. കൊറോണ രാജ്യത്തെ വിഴുങ്ങു്ന്നതിനു മുൻപ് നാം ഒറ്റകെട്ടായി നമ്മുടെ നാടിനെ സംരെക്ഷിക്കേണ്ടാതായുണ്ട്. നമുക്ക് പനിയോ ചുമയോ തൊണ്ടവേദനയോ വരുമ്പോൾ നാം ഉടൻതന്നെ ചികിത്സാനേടേണ്ടതാണ്. കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടണം. നമുക്ക് സ്കൂളുകളിൽ പോകാൻ കഴിഞ്ഞില്ല പരീക്ഷയെഴുതുവാൻ കഴിയുന്നില്ല. നമ്മുടെ കൂട്ടുകാരെ കാണാൻ കഴിയുന്നില്ല പ്രിയ അധ്യാപകരെ കാണാൻ കഴിയുന്നില്ല. ഉച്ചഭക്ഷണത്തിന് നാം നിത്യവും ഉപയോഗിക്കുന്ന മീൻ ഇറച്ചി തുടങ്ങിയ ഭക്ഷണങ്ങൾ നമുക്ക് കിട്ടുന്നില്ല എന്തെല്ലാം ബുദ്ധിമുട്ടുകൾ നമ്മൾ നേരിട്ടു . ഇതൊക്കെ വന്നത്കൊണ്ട് നമുക്ക് ഏതൊരുസാഹചര്യത്തിലും പൊരുത്തപെട്ട് ജീവിക്കാൻ നമ്മെ പഠിപ്പിച്ചു. കോവിഡ് 19എന്ന മഹാമാരി എവിടന്നുവന്നു എന്നോ എങ്ങനെയാണ് ഉണ്ടായതെന്നോ നമുക്ക് അറിയില്ല. എങ്കിലും ഇതിനെ പ്രതിരോധിക്കാൻ നമുക്ക് സാമൂഹിക അകലം പാലിക്കാം. കൈകൾ സോപ്പുപയോഗിച് വൃത്തിയായി കഴുകണം മുഖവും നല്ലത് പോലെ കഴുകണം.എവിടെങ്കിലും പോകുമ്പോൾ മാസ്ക് ധരിക്കണം. ഇത്രയൊക്കെ ദുരിതങ്ങൾ ഉണ്ടായപ്പോൾ കൈത്താങ്ങായി നമ്മുടെ സർക്കാർ നമുക്കൊപ്പം നിന്നു. പ്രധാനമന്ത്രി ഒട്ടേറെ സഹായങ്ങൾ സാധുജനങ്ങൾക്ക് നേടിത്തന്നു. കോവിഡ് 19 എന്ന വിപത്തിനെ നമുക്ക് ഒറ്റകെട്ടായി നിന്നു തുരത്തി ഓടിക്കാം. ഇനി ഇങ്ങനെയുള്ള ദുരന്തങ്ങൾ വരാതിരിക്കട്ടെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം