ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/മരിയയും മെൽവിനും
മരിയയും മേൽവിനും
മരിയയും മേൽവിനും നഗരത്തിലെ സ്കൂളിലാണ് പഠിക്കുന്നത്. അവരുടെ അച്ഛൻ ടോമിയുടെ മാതാപിതാക്കൾ ഗ്രാമത്തിലെ വീട്ടിൽ ഒറ്റക്കാണ്. ലോക്ക്ഡോൺ പ്രഖ്യാപിച്ചപ്പോൾ അവർ ഗ്രാമത്തിലെ വീട്ടിലേക്കു വന്നത് മുത്തച്ഛനും മുത്തശ്ശിക്കും സന്തോഷമായി. അവർക്കാവശ്യമായ പച്ചക്കറികളും മറ്റും പറമ്പിലുണ്ട്. പകൽ സമയം അവർ കുട്ടികളോടൊപ്പം പറമ്പിൽ ജോലി ചെയ്യും. ഇതിനിടയിൽ കഥകൾ പറഞ്ഞു കൊടുക്കും. അങ്ങനെ ദിവസങ്ങൾ പോയതറിഞ്ഞില്ല. ലോക്ക് ഡൌൺ അവസാനിക്കാറായി മുത്തച്ഛന്റേയും മുത്തശ്ശിയുടെയും മുഖത്ത് സങ്കടമാണ്. പഴയ ചുറുചുറുക്കില്ല. കുട്ടികൾ കാര്യം തിരക്കി. അപ്പോൾ അവർ പറഞ്ഞു ലോക്ക്ഡൗൺ കഴിയുമ്പോൾ നമ്മൾ വീണ്ടും തനിച്ചാകുമല്ലോ. ഇത് കേട്ട് ടോമി പറഞ്ഞു ഇല്ലച്ഛാ ഞങ്ങൾ ഇനി എപ്പോഴും നിങ്ങളോടൊപ്പം കാണും .കുട്ടികൾ നാടൻ ഭക്ഷണം കഴിച്ചും കഥകൾ കെട്ടും നന്മയുള്ളവരായി വളരട്ടെ. അവർ സന്തോഷത്തോടെ കണ്ണീർ വാർത്തു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ