ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മയെന്ന നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മയെന്ന നന്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയെന്ന നന്മ
ശുചിത്വശീലങ്ങളൊന്നും പാലിക്കാത്ത ഒരു കുട്ടിയാണ് മിന്നു. ഒരു ദിവസം കുളിച്ചില്ലെങ്കിലും പല്ല് തേച്ചില്ലെങ്കിലും അത്രയും സന്തോഷമാണ് അവൾക്ക്.ഏതു സമയവും ടി വി യും വീ‍ഡിയോ ഗെയിമുമാണ് അവളുടെ വിനോദം. അവളുടെ അമ്മ എപ്പോഴും പറയും , "നല്ല ആരോഗ്യം വേണമെങ്കിൽ രണ്ടു നേരവും പല്ല് തേക്കണം , കുളിക്കണം, നല്ല വസ്ത്രം ധരിക്കണം, നല്ല ആഹാര സാധനങ്ങൾ കഴിക്കണം, കളിക്കണം, വിശ്രമിക്കണം, മിനിമം പത്ത് മിനുട്ടെങ്കിലും വ്യായാമം ചെയ്യണം.”

"ഈ അമ്മയുടെ ഒരു കാര്യം -” അവൾ അമ്മയോട് ദേഷ്യപ്പെടും. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി കൊവി‍ഡ് -19 പടർന്ന് പിടിച്ചതും ലോക് ഡൗൺ പ്രഖ്യാപിച്ചതും സ്കൂൾ അടച്ചതുമെല്ലാം.അവൾക്ക് കൊറോണയെക്കുറിച്ചും കൊവി‍‍‍ഡിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. എല്ലാവരും പുറത്തിറങ്ങാത്തതിൻെറയും സ്കൂൾ അപ്രതീക്ഷിതമായി അടച്ചതിൻെറയുമെല്ലാം കാരണം അവൾ അമ്മയോട് അന്വേഷിച്ചു. അമ്മ അവൾക്ക് കൊറോണയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും മനസ്സിലാക്കിക്കൊടുത്തു.”പുറത്ത് പോയി വന്നാൽ സോപ്പോ ഹാൻഡ് വാഷോ ഉപയാഗിച്ച് കൈകൾ കഴുകണമെന്നും ശുചിത്വമില്ലായ്മ കൊണ്ട് അനേകം രോഗങ്ങളാണ് നമ്മെ പിടികൂടുന്നതെന്നും വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും.” അമ്മ അവൾക്ക് പറഞ്ഞുകൊടുത്തു. അമ്മ പറഞ്ഞു കൊടുത്ത വലിയ കാര്യങ്ങൾ മിന്നുവിന് മനസ്സിലായി.പിന്നീട് അവൾ നല്ല കുട്ടിയായി മാറി.

നിയ അജയകുമാർ
4 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ