അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ സ്നേഹമന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ സ്നേഹമന്ത്രം" സം‌രക്ഷിച്ചിരിക്കുന്നു: s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹമന്ത്രം

മനുഷ്യൻ അതിരുകൾ തീർത്തു
കരിങ്കല്ലുകൾ പാകി
അതിരറ്റ് സന്തോഷിച്ച്
സ്വന്തം അതിരുകൾ ഉറപ്പിച്ചു
 നദികൾ ചിരിച്ചൊഴുകി
 പറവകൾ പാറി പറന്നു
 പൂക്കൾ ചിരിച്ചു
 തുമ്പികൾ ചിറകുവിരിച്ചു
 മനസ്സിന്റെ അതിരുകളിൽ
 സ്വയം ചുരുങ്ങി
 സ്വപ്ന സൗധങ്ങളിൽ
സുന്ദര സ്വപ്നങ്ങളിൽ
 സ്വയം മറന്നുറങ്ങി
 അതിരില്ല ലോകത്തുനിന്ന്
 നിമിഷങ്ങൾക്കുള്ളിൽ
  വൈറസിന്റെ രൂപത്തിൽ
 മരണം മനുഷ്യനെ തേടിയെത്തി
 സ്വന്തമാക്കിയത് ഒന്നും
 ശാശ്വതമല്ല എന്ന്
 അറിഞ്ഞ നിമിഷത്തിൽ
 സ്നേഹത്തിൻ ആ
 മന്ത്രണം കരുതലായി

സാന്ത്വന സുനിൽ
9 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത