അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്തിന്റെ ഗുണം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്തിന്റെ ഗുണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ ഗുണം

ശുചിത്വം നിലനിർത്തുക എന്ന് പറയുമ്പോൾ സാമാന്യമായി ഉദേശിക്കുന്നത് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുക, ദുർഗന്ധവും അഴുക്കും മലിന വസ്തുക്കളും ഒഴിവാക്കുക എന്നൊക്കെയാണ്. ദിവസേന നാം നമ്മുടെ ശരീരവും വസ്ത്രങ്ങളും ശുചിയാക്കണം. ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകാതെ വീണ്ടും ഉപയോഗിക്കരുത്. മാലിന്യങ്ങൾ സംസ്കരിക്കാനും വസ്ത്രങ്ങളും നമ്മൾ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും ശുദ്ധീകരിക്കാൻ വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മാലിന്യങ്ങളും മറ്റും കുന്നുകൂടുന്നതും അതുമൂലം നമുക്ക് തന്നെ ബുദ്ധിമുട്ടുണ്ടാകുന്നതുമായ കാഴ്ച നാം നിത്യവും കണ്ടു വരുന്നു. എന്നാൽ അഴുക്കും ദുർഗന്ധവും നീക്കം ചെയ്യാൻ ശുചിത്വവും ശുചീകരണ പ്രവർത്തനങ്ങളും നമ്മളെ സഹായിക്കുന്നു. മാലിന്യങ്ങളുടെ കൂമ്പാരമാണ് നമ്മൾ കണ്ണുകൊണ്ട് കാണുന്നത്. എന്നാൽ ആ മാലിന്യ കൂമ്പാരത്തിൽ രോഗം പരത്തുന്ന, നമുടെ കണ്ണുകൾക്കൊണ്ട് കാണാൻ കഴിയാത്ത ബാക്ടീരിയ, വൈറസ് , ഫംഗസ് മുതലായവയൊക്കെയുണ്ട്. മാലിന്യങ്ങളിൽ വളരുന്ന, രോഗം പരത്തുന്ന ഇത്തരം സൂഷ്മ ജീവികളെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശുചിത്വം നമ്മളെ സഹായിക്കുന്നു. ഈ സൂഷ്മാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങൾ നമുടെ ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും ബാധിക്കുന്നു. ആരോഗ്യമുള്ള ജീവിതത്തിൽ നിന്ന് ഇവ അകറ്റുന്നു. ചില വ്യവസായ സംവിധാനങ്ങളിൽ ശുചിത്യം തികച്ചും അത്യാവശ്യമാണ്. സാധാരണയായി രണ്ട് തരത്തിലുള്ള ശുചിത്യം മനുഷ്യൻ സ്വയം പാലിക്കേണ്ടതുണ്ട്. ശാരീരിക ശുചിത്വവും മറ്റൊന്ന് ആഭ്യന്തര ശുചിത്വവും. ശാരീരിക ശുചിത്വം പാലിക്കുന്നതിലൂടെ പല ജീവിതശൈലി രോഗങ്ങളും നമ്മിൽനിന്നും അകന്നു നില്ക്കും. അതുവഴി നല്ല ആരോഗ്യം നമുക്ക് ഉണ്ടാവുകയും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. ആന്തരിക ശുചീകരണം നമ്മെ മാനസികമായി ശാന്തമാക്കുകയും നമ്മെ ഉത്ക്കണ്ഠകളിൽനിന്നും അകറ്റുകയും ചെയുന്നു. ഇതുവഴി മാനസികമായ അസ്വസ്ഥതകളിൽ നിന്നും രക്ഷ ലഭിക്കുന്നു. അതുകൊണ്ട് ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും പാലിച്ച് രോഗങ്ങളിൽ നിന്ന് അകന്നിരിക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം.


മുഫീദ ഷാഹുൽ
6B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം