Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ശുചിത്വത്തിലൂടെ
നമ്മുടെ സാമൂഹിക ജീവിതത്തെ ആകെ മാറ്റി മറിച്ച ഒരു രോഗമാണ് കൊറോണ വൈറസ് . കോവിഡ് 19 എന്ന് അറിയപ്പെടുന്ന രോഗത്തിന്റെ പൂർണ്ണ നാമം കൊറോണ വൈറസ് ഡിസീസ് എന്നാണ് . ചൈനയിലെ വുഹാൻ നഗരത്തിലാണ് കോവിഡ് 19 ആദ്യമായി സ്ഥിതീകരിച്ചത് . ചുമ , തുമ്മൽ , മൂക്കൊലിപ്പ് , തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ . രോഗം ബാധിക്കുന്നത് മനുഷ്യ ശരീരത്തിലെ ശ്വാസകോശ നാളിയെയാണ് . ശരീര സ്രവങ്ങളിലൂടെ ഒരാളിൽനിന്നു മറ്റൊരാളിലേക്ക് പകരുന്ന രോഗത്തെ തടയാൻ ആരോഗ്യ പ്രവർത്തകരും , സർക്കാരും , പോലീസും സന്നദ്ധപ്രവർത്തകരും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ലോകത്തിന്റെ പല ഭാഗങ്ങളിലെയും അവസ്ഥ വളരെ ദയനീയമാണ് . ഈ മഹാമാരിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പ്രതിരോധിക്കാനുള്ള മാർഗ്ഗം തിരയുകയാണ് ലോകം. കൊറോണ എന്ന വൈറസ് വർഷങ്ങൾക്ക് ഇപ്പുറം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നമ്മൾ അതിനെ വേണ്ട ജാഗ്രത കൈക്കൊണ്ടില്ല . അത് ചൈനയിൽ മാത്രം ഒതുങ്ങുന്ന ഒന്നായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നവരായിരുന്നു നമ്മൾ . എന്നാൽ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തി കൊറോണ നമ്മുടെ കൊച്ചു കേരളത്തിൽ നമ്മുടെ ചുറ്റുപാടുകളിൽ പിടിമുറുക്കിയ കാഴ്ച്ചകണ്ട് അമ്പരന്നിരിക്കുകയാണ് നാം . വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെപ്പറ്റി പലതരം വാർത്തകളും പ്രചരിക്കുന്നുണ്ട് . ഒരുപാട് ജീവനുകൾ ഇതിനകം കൊറോണ എന്ന മഹാമാരി കൊണ്ടുപോയി കഴിഞ്ഞിരിക്കുന്നു . ഇതിനെ പ്രതിരോധിക്കാൻ , വ്യാപനം തടയാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ധാരാളം നിർദ്ദേശങ്ങൾ നമുക്ക് നൽകിയിട്ടുണ്ട് നമുക്ക് അവ പാലിച്ച് മുന്നോട്ട് പോകാം . കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകാം , മറ്റുള്ളവരിൽനിന്ന് സാമൂഹിക അകലം പാലിക്കാം , സ്വന്തം വീടുകളിൽത്തന്നെ കഴിയാം . ഭയമല്ല വേണ്ടത് ജാഗ്രതയാണ്
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|