അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി

ലോകത്തിന്റെ പല ഭാഗങ്ങളിലായി പല രാജ്യങ്ങളിലായി അതിവേഗം പടർന്ന് പന്തലിച്ച ഒരു മഹാമാരിയാണ് കോവിഡ് 19 .
കോവിഡ് 19 എന്നതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് . 2019 നവംബറിൽ ചൈനയിലെ വുഹാൻ പട്ടണത്തിലാണ് കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . കൊറോണ വൈറസിന് ലോകാര്യോഗസംഘടന നൽകിയ പേരാണ് കോവിഡ് 19 എന്ന് .
WHO ( വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ) ആണ് കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ച ലോകാരോഗ്യസംഘടന . കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം ' കിരീടം' അല്ലെങ്കിൽ പ്രഭാവലയം എന്നാണ് . കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് . രോഗം പ്രധാനമായും ബാധിക്കുന്നത് മനുഷ്യശരീരത്തിലെ ശ്വാസകോശ നാളിയെയാണ് .
ചുമ , തുമ്മൽ , മൂക്കൊലിപ്പ് ,തൊണ്ടവേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ . ശരീര സ്രവങ്ങളിൽക്കൂടി രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരും. ഇറ്റലിയെയാണ് ആദ്യഘട്ടത്തിൽ രോഗം മാരകമായി ബാധിച്ചിരുന്നത് . ഇന്ത്യയിൽ കോവിഡ് 19 ആദ്യമായി സ്ഥിതീകരിച്ച സംസ്ഥാനം കേരളമാണ് . കേരളത്തിൽ ആദ്യമായി സ്ഥിതീകരിച്ചത് തൃശ്ശൂർ ജില്ലയിലാണ് .കേരളം കോവിഡ് 19 നെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

മയൂഖ സജേഷ്
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം