ജി.എച്ച്.എസ്സ്. പൂയപ്പള്ളി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ- കാണാക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എച്ച്.എസ്സ്. പൂയപ്പള്ളി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ- കാണാക്കാഴ്ചകൾ" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ- കാണാക്കാഴ്ചകൾ

വീടിനുണ്ടേ സൗന്ദര്യം! എൻ്റെ -
വീടിനുണ്ടേ സൗന്ദര്യം
നാടിനുമുണ്ടാസൗന്ദര്യം എൻ്റെ -
നാടിനുമുണ്ടാസൗന്ദര്യം

ഇല്ലെങ്ങും വണ്ടികൾ
ഇല്ലെങ്ങും പൊടികൾ
ഇല്ലാ മലിനീകരണം
ഇല്ലാ അപകടമൊട്ടും
ഫ്രീക്കൻ പ്രകടനവും ഇല്ല

മുറ്റത്തെങ്ങും വിലസും
പൂവുകൾ നറുസുഗന്ധമോടെ
ചന്തത്താൽ മാടി വിളിയ്ക്കും
ജാലക കാഴ്ചകൾക്കെന്തു കൗതുകം

പച്ചക്കറി വിളവൊന്നറിയാൻ
മുഞ്ഞയെല്ലാം തൂത്തെറിയാൻ
വെള്ളമൊരിത്തിരി നനച്ചീടാൻ
എന്തു രസം! എന്തു രസം!

വിഷമില്ലാ പച്ചക്കറിയും
കായയും ചക്കയും മാങ്ങയും
പച്ചടി കിച്ചടി അവിയൽ തോരൻ
നാടൻ കറിയുണ്ടേ നിരവധി

ചവറില്ലാ മുറ്റം ,പൊടിയില്ലാ മുറിയും
അടുക്കി ഒതുക്കി അടങ്ങി
പാത്രവും!

ഇസ്തിരിയിട്ട തുണികൾ
അടുക്കി വെച്ച പുസ്തകങ്ങൾ
കറികൾ പലവിധമതു വെച്ചേ
പാചകപാഠം പാസ്സായി ഞാൻ

ഒത്തൊരുമിച്ച് ഭക്ഷണം
ഒത്തൊരുമിച്ച് പ്രാർത്ഥന

ഒത്തൊരുമിച്ച് ഉറക്കം
ഒന്നിച്ച് ഒന്നായി ഒരുക്കി
വീടേ നീയെത്ര സുന്ദരി!

 

ഗൗരികല്യാണി എസ് എ
9 D ജി.എച്ച്.എസ്സ്. പൂയപ്പള്ളി
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത