ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട ഈ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട ഈ നാളുകൾ" സം‌രക്ഷിച്ചിരി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ഈ നാളുകൾ


പോരാടുവാൻ നേരമായികൂട്ടരേ
പ്രതിരോധമാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ
നിന്നു മുക്തിനേടാം.
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമ്മുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട,പിണങ്ങേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക,
നിങ്ങൾ തകർക്കുന്നൊരു ജീവനല്ല, പകരം
ഒരു വൻജനതയെ തന്നെയല്ലേ......
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശം
പാലിച്ചിടാം നമ്മുക്ക് മടിക്കാതെ.....
ജാഗ്രതയൊടെ ശുചിത്വബോധത്തൊടെ
മുന്നേറിടാം നമ്മുക്ക് ഭയക്കാതെ
ഈ വൻമഹാമാരിയെ......
ആശ്വാസമേകുന്ന ശുഭവാർത്ത-
കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം കൂട്ടരെ.........................
 

ശ്രീലക്ഷമി
7B ജി.ഡബ്ല്യു.യു.പി.എസ്. വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത