ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/കാണാമറവിലെ കൂട്ടുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
കാണാമറവിലെ കൂട്ടുകാരി

മണ്ണിലും വിണ്ണിലും സർവ്വവും നീയേ
പാരിതിൽ വിടരുന്ന പുഷ്പവും നീയേ
ഭൂമിക്കു തണലാം മിത്രവും നീയേ ...
നാളേകൾ ക്ഷയിപ്പിക്കുന്ന നിന്നുടെ ശക്തികൾ
ഉള്ളിലടക്കി നീയേകുന്ന തുണയാൽ
വീണ്ടും പിറക്കുന്നു പൂക്കളീ മണ്ണിൽ
കാർമുകിലെത്തുന്ന നേരത്തിൻ മുൻപേ
നീ കാട്ടുന്ന പുഞ്ചിരി മാരിവില്ല്
കാലവർഷത്തിന്റെ ഇരുളുമായുമ്പോൾ
വേനലിൽ താളുകളേ ക്കുന്നതല്ലാ
വസന്തം പടർത്തുന്ന രാവുകളിൽ
മണ്ണിലും വിണ്ണിലും സ്വർഗം പിറക്കുന്നു
തണലായ് താങ്ങായ് തുണയായി
നീയെന്നും കൂടെയുണ്ടാകണേ കൂട്ടുകാരി ....


ചാരുത അനീഷ് ദേവർ
6 A1 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത