ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ ചുള്ളൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ ചുള്ളൻ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുള്ളൻ വൈറസ്

  
കൊറോണയെന്നൊരു മാരിവന്നു
കാരണമൊരു ചുള്ളൻ വൈറസാണേ...
ബാധിച്ചോരെല്ലാം കിടപ്പിലായി
അവൻ തൊട്ടുരുമെല്ലാം കിടപ്പിലായി
    
ഭരണത്തിലുള്ളോരങ്ങോ ട്ടോട്ടമായി മായി
ആരോഗ്യവകുപ്പിനുറക്കമില്ല
രോഗിയെ നോക്കണം ബന്ധുക്കളെ പിടിക്കേണം
പോയിടമെല്ലാം കണ്ടെത്തീടണം
രോഗി പോയിടമെല്ലാം കണ്ടെത്തീടണം

ബസില്ല കാറില്ല ലോറിയില്ല തീവണ്ടിയില്ല, വിമാനങ്ങളും
സ്കൂളുകൾ പൂട്ടി കോളേജുകളും
കടകളുമില്ല ചന്തേമില്ല

ചുറ്റി നടക്കുന്ന ചെക്കൻമാര്
വീട്ടിൽക്കിടന്ന് കറങ്ങുന്നു
അപകടമില്ല മരണമില്ല പിന്നെ....
മാലിന്യ ഭീഷണിയേറെ മാറി

സാൻവിച്ചും കട്ലറ്റും എവിടെപ്പോയി
ഇലയടേം കൊഴുക്കട്ടേം മതിയെന്നായി
കാരറ്റും കാബേജും തിന്നവർ
ചക്കയ്ക്കും മാങ്ങയ്ക്കും ഓടുന്നു

മുഖമെല്ലാം തുണികൊണ്ട് മൂടിക്കെട്ടി
മാനുഷരെല്ലാരുമൊന്നുപോലെ
മാരിയെത്തുരത്താനൊത്തുകൂടി
ഒരു വിധമേതാണ്ടൊതുക്കി നിർത്തി
     
എന്നാലുമവനത്ര മോശമല്ല
എപ്പോ വരുമെന്നുമറിയില്ല
കരുതിയിരിക്കുമാളോരേ പിന്നെ
പണിയായിപ്പോകാതെ നോക്കിടണേ
 
                      
 


വർഷ ജയപാൽ
2 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത