ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലവും കോലാഹലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലവും കോലാഹലങ്ങളും" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലവും കോലാഹലങ്ങളും!

 അവധിക്കാലം വന്നല്ലോ
ക ളി ചിരി നേരം തന്നല്ലോ
സ്നേഹത്തിന്റെ നന്മയുടെ
സൗഹൃദ ലോകമുണർന്നല്ലോ
ക്രിക്കറ്റ് ബാറ്റും ഫുട്ബാളും
കാരം ബോർഡും റെഡിയായി
പക്ഷേ എല്ലാം തകർത്തിട്ടു
കൊറോണയെന്നൊരു കീടാണു
ചെവിയും നീട്ടി മുള്ളുകൾ ചുറ്റി
നമ്മുടെ ഇടയിൽ വന്നെത്തി
രോഗം ദുരിതം സമ്മാനിച്ചു
ലോകം ലോക്ക്ഡൗണിലുമായി
ചൈനയും ഇന്ത്യയും ഇസ്രായേലും
യു.എസ് ഇറ്റലി ആഫ്രിക്കായും
കോവിഡിന്റെ പിടിയിലമർന്നു
ഭൂമിയെ മഹാമാരി കവർന്നു..

സുന്ദരിയായ ഭൂമീദേവി
വേദനയോടെ വിലപിച്ചു
മാലിന്യത്തെ കയ്യൊഴിയാനും
കൈകഴുകാനും ശീലിച്ചാൽ
നേടാം നമുക്ക് ആരോഗ്യം
കൂടെ നല്ലൊരു ജീവിതവും
വീണ്ടെടുക്കാം കളി ചിരികൾ
തകധിമി തകധിമി അവധിക്കാലം!

ബി. ആർ.മഹാദേവൻ
2B ഗവ. യു.പി.എസ്. ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത