ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ഇലപ്പച്ചകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ഇലപ്പച്ചകൾ." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇലപ്പച്ചകൾ

ഒരുപാടു കേട്ടു,പോറ്റമ്മയാം ഭൂമീ
നിൻ വിരഹഗാനങ്ങളും വിഷമങ്ങളും;
ആഴത്തി
ലാണ്ടതാം ഓർമ്മകൾ ചിലതുണ്ടി ബാല്യത്തിനിറ്റു കരുത്തേകിടാൻ.

ഇനി നീ മരിക്കില്ലീ മനതാരി,ലാശകൾ-
ഒരുനൂറു ഗോപുരം പണിത് വച്ചിട്ടുണ്ട്
പുലരിയാകട്ടതിന്നൊരു നൂറു തട്ടിലും പലനൂറു വിത്തുകൾ പാകിയേക്കാം.

പലനാൾ ജലം തളിച്ചൊരുപാടു വിത്തുകൾ പലതായ്,മരങ്ങളായ് പഴങ്ങളേകും.
മധുരമൂറുന്ന നിൻ കായ്കനികൾ തിന്നു കവിതകൾ പലതും ഞാൻ പാടിനോക്കും.
മാധുര്യമൂറുന്ന മാമ്പഴക്കാലം ഞാൻ കാത്തുവച്ചീടും കുരുന്നുകൾക്കായ്...

എൻ ഭാവിക്കുവേണ്ടി-നിൻ നാളേക്കുവേണ്ടി
ഈ പൂവും പഴങ്ങളും കാത്തുപോരും.

ഇനി ഉയർത്തില്ലകയ്യ്,ഒരു മനുഷ്യനും
നിൻ ശിരസ്സു വെട്ടാൻ.
നന്ദിയോതുന്നു നിൻ കരുത്തലുകൾക്കു ഞാൻ നന്മയേകുന്നു നിൻ നാളെകൾക്കും
നട്ടു നനച്ചിലപ്പച്ചതൻ ശോഭഞാൻ-
അറ്റുപോകാതെ കരുതിവക്കും.

ഇനി നീ മരിക്കില്ലി മനതാരി,ലാശകൾ ഒരുനൂറു ഗോപുരം പണിത്വച്ചിട്ടുണ്ട്.
പുലരിയാകട്ടതിൻ ഒരുനൂറ് തട്ടിലും പലനൂറുവിത്തുകൾ പാകിയേക്കാം.

കരുതിവക്കട്ടിലപച്ചയെ, കാലമീ ഒഴുകും പുഴകളും പാടങ്ങളും
മലരും മനുഷ്യനും
കൂട്ടുകാരാകുന്ന പുലരിക്ക്‌ വേണ്ടി പ്രയത്നിക്ക നാം

വിടരട്ടെ ഭൂവിലൊരായിരം മൊട്ടുകൾ അടരാതിരിക്കട്ടെ പ്രത്യാശയും...

ഒരുനൂറു പുഷ്പം പറിച്ചു നിൻ സ്മരണയിൽ അഭിവാദ്യമാല ഞാൻ ചാർത്തിടട്ടെ
ഭൂമിയമ്മയെ വെല്ലുവിളിച്ച കാലത്തിന്റെ കയ്കളാ
സ്മരണയിൽ മണ്ണോടുചേരട്ടെ.
 

മുഹമ്മദ് ജലീൽ
10 A ജി എച്ച് എസ് എസ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത