ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ കരുതലിൻ പുതപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ കരുതലിൻ പുതപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലിൻ പുതപ്പ്

അകലേയക്ക് നോക്കി നിൽക്കുന്നൊരീ നമ്മൾ തന്നരികിലേയ്ക്കെത്താൻ
കൊതിക്കുമീ വ്യാധിയേ
ഉദിക്കാനായി കാത്തു നിൽക്കുന്നൊരീ ദീപത്തേ
ഊതിക്കെടുത്തല്ലേ
കോവിഡേ നീ.
പെരുവിരൽ തുമ്പിന്റെ അരികിലായി വന്നിട്ട്
ജീവനെടുക്കല്ലേ
കോവിഡേ നീ......
  കൺചിമ്മും നേരം കൊണ്ടടി വെച്ചരികിലേക്കണയാൻ
കൊതിക്കുന്ന വ്യാധിയേ നീ '
നിന്നോടു സഹവസിക്കുന്നതു നന്നല്ല
ഞങ്ങൾക്ക് നിന്നിൽ നിന്നകലാൻ പ്രിയം
ഞങ്ങൾ തൻ ജീവിത പുസ്തകത്താളിലെ
ഇരുണ്ടൊരധ്യായമായ്
മാറല്ലേ നീ.......
പേടിച്ചു പോകില്ല ഞങ്ങൾ
നിന്നെ
ജാഗ്രത പുലർത്തി ഒഴിവാക്കിടും
പരസ്പരം അകലം പാലിച്ചുകൊണ്ട്
ഞങ്ങൾ നിൻ
സഞ്ചാരമോ ഒഴിവാക്കിടും
ഞങ്ങളിലേയ്ക്കുള്ള നിൻ
ദുഷ് പാതയേ കരങ്ങൾ
കഴുകി അടച്ചിടും നാം
ശുചിത്വമുറകളും വൈദ്യ മുറകളും പയറ്റിനിന്നയൊ
എതിർത്തിടും നാം
കൊറോണയെന്നു കേട്ടാൽ മനസിലോ ജാഗ്രത നിറയണമെന്നു മനസിലാക്കുന്നു നാം
കോവിഡെന്നുള്ളൊരീ
മഹാവ്യാധിയാം നിന്നെ
കരുതൽ തൻ പുതപ്പിട്ട് മൂടിടും നാം.

മുഹമ്മദ് ഫൈസൽ .എസ്
9 D ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത