ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/അക്ഷരവൃക്ഷം/പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

 കൈകളിടയിൽ
കഴുകുവാനും
വൈകിടാതെ നോക്കിടാം
നാളെയൊത്തു
പു‍ഞ്ചിരിക്കാൻ
ഇന്നുപൊത്തിടാം
മുഖം
വാതിൽ പൂട്ടി
വീടിനുള്ളിൽ
നാമിരിക്കുമെങ്കിലോ
നാടുകാക്കുവാനുറച്ച
യുദ്ധതന്ത്രമാണത്
കരുണ ചൊരിയും
ഭരണമരുളും
സരണി മാത്രം
തേടിടാം
വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമീ
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നീടാം
കരങ്ങൾ തമ്മിൽ
ചേർത്തിടാതെ
കരളു തമ്മിൽ
കോർത്തിടും
ഉടലുകൊണ്ടകന്നനാം
ഉയിരുകൊണ്ടടുത്തിടും
പൊരുതി നാം ജയിച്ചിടും
അതുവരെ....
അതുവരെ....
അതുവരെ....
പ്രതിരോധമാണു
പ്രതിവിധി
അതുവരെ....
അതുവരെ....
അതുവരെ....
കരുതി നാം
നയിച്ചിടും
പൊരുതി നാം
ജയിച്ചിടും
അതുവരെ....
അതുവരെ....
അതുവരെ....
പ്രതിരോധമാണു
പ്രതിവിധി

അനന്യ
5 ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത