ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

 കൈകളിടയിൽ
കഴുകുവാനും
വൈകിടാതെ നോക്കിടാം
നാളെയൊത്തു
പു‍ഞ്ചിരിക്കാൻ
ഇന്നുപൊത്തിടാം
മുഖം
വാതിൽ പൂട്ടി
വീടിനുള്ളിൽ
നാമിരിക്കുമെങ്കിലോ
നാടുകാക്കുവാനുറച്ച
യുദ്ധതന്ത്രമാണത്
കരുണ ചൊരിയും
ഭരണമരുളും
സരണി മാത്രം
തേടിടാം
വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമീ
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നീടാം
കരങ്ങൾ തമ്മിൽ
ചേർത്തിടാതെ
കരളു തമ്മിൽ
കോർത്തിടും
ഉടലുകൊണ്ടകന്നനാം
ഉയിരുകൊണ്ടടുത്തിടും
പൊരുതി നാം ജയിച്ചിടും
അതുവരെ....
അതുവരെ....
അതുവരെ....
പ്രതിരോധമാണു
പ്രതിവിധി
അതുവരെ....
അതുവരെ....
അതുവരെ....
കരുതി നാം
നയിച്ചിടും
പൊരുതി നാം
ജയിച്ചിടും
അതുവരെ....
അതുവരെ....
അതുവരെ....
പ്രതിരോധമാണു
പ്രതിവിധി

അനന്യ
5 ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത