എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന പരിസ്ഥിതി

ദുർഗന്ധപൂരിതമാം അന്തരീക്ഷം
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും
മനുഷ്യത്വമില്ലാത്ത കാഴ്ച്ച കാണാൻ
ദൂരേക്ക്‌ പോകേണ്ട കാര്യമില്ല

ആരോഗ്യകേന്ദ്രത്തിൻ മുന്നിലായും
ഗ്രാമപ്രേദേശത്തിൻ നടുവിലായും
ഗണ്യമായി പെരുകുന്നു
ശൂന്യ- നീചമാം കൂമ്പാരവും..........

അമ്പലമുറ്റത്തും തൻ മുന്നിലും
അങ്ങിങ് പ്ലാസ്റ്റിക് തൻ മാലിന്യം
വീഴുന്നു ചവറുതൻ കൂമ്പാരങ്ങൾ
തന്നുടെ വീടുകൾ ശുദ്ധമാക്കി
മാലിന്യം ഭാണ്ഡത്തിലാക്കി നിത്യം
മാറ്റിടുന്നു പൊതുസ്ഥലത്തായി

നായ്ക്കളും കോഴിയും കാക്കകളും
നാടിനെ ശുദ്ധീകരിച്ചിടാനായി
കൂട്ടിയിട്ടുള്ളൊരു ചപ്പുകൂന
കൂട്ടമായി തട്ടി നിരത്തീടുന്നു

കുളവും പുഴകളും തോടുമെല്ലാം
കുപ്പനിറഞ്ഞു ഒഴുകീടുന്നു
മഴപെയ്ത് വെള്ളം ഒഴുകി
എന്നാൽ മാരകരോഗം പിടിപെടുന്നു.........
ഇളനീരിൻ മൃദുലമാം ശുദ്ധജലം
ചെളി മൂടി ആകെ നശിച്ചീടുന്നു.....

മനുഷ്യൻ കാട്ടിയ ക്രൂര ഫലങ്ങൾക്കു
പകരം വീട്ടി പ്രകൃതി ശക്തി ആഞ്ഞടിക്കുബോൾ
നൊന്തു വീഴുന്നു ആയിരമായിരം പാവങ്ങൾ...
ദൈവത്തിൻ സ്വന്തമാം കേരളത്തിൻ
ദൈന്യമാം ചിത്രങ്ങൾ ഈ വിധത്തിൽ...

ആകാശ് എസ് ബി
10 B ആകാശ് എസ് ബി
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത