എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/നാമൊന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/നാമൊന്നിച്ച്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാമൊന്നിച്ച്

 ഗ്രാമപ്രദേശത്തും,നഗരത്തിലും
ഗണ്യമായി കുടുന്നു മാലിന്യങ്ങൾ
തന്നുടെ വീടുകൾ ശുദ്ധമാക്കി
മാലിന്യം ഭാണ്ഠത്തിലാക്കി നിത്യം
വലിച്ചെറിയുന്നു പൊതുസ്ഥലത്തായി,
പുഴയും,കുളവും,തോടുകളും
കുപ്പ നിറഞ്ഞ് കവിഞ്ഞിടുന്നു
ഇളനീരുപോലുള്ള ശുദ്ധ ജലം
ചെളിമൂടിയാകെ നശിച്ചുപോയി
നായയും കോഴിയും കാക്കകളും
നാടിനെ ശുദ്ധീകരിച്ചീടുന്നതിനായി
കൂട്ടിയിട്ടൊരാ ചപ്പു കൂന
കൂട്ടമായി തട്ടി നിരത്തീടുന്നു
മഴപെയ്ത് വെള്ളമൊഴികീടിനാൽ
മാരകരോഗം പടർന്നീടുന്നു,
ചവറുകൾ നിരത്തിലെറിയാതെയും
പ്ലാസ്റ്റിക്ക് കത്തിക്കാതെയും
നമ്മുടെ നാടിൻെറ രക്ഷക്കായി
നാമൊന്നിച്ച് കൈകോർത്തീടാം....

വർഷ
7 എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത