എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്/അക്ഷരവൃക്ഷം/ത്യാഗനീതി

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്/അക്ഷരവൃക്ഷം/ത്യാഗനീതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ത്യാഗനീതി

പാലിക്കണം, പുലർത്തണം
ജീവിതത്തിലുടനീളം ശുചിത്വമെന്നാ
ഹ്വാന പരിവൃത്തിയെ.

ഉയരണം, ത്യജിക്കണം
രോഗമുക്തി നേടിയാ
വ്യാധി സാക്ഷാത്കാരത്തെ.

ഉണരണം, നേടണം
ബോധമുള്ളുണർത്തുമാ
സങ്കീർണ്ണ ജീവമുക്തിയെ.

പറിക്കണം പറിച്ചെറിയണം
ലോക നശീകരണമെന്നവണ്ണമാ
വ്യാധിസ്പർശത്തെ.
 
തുടങ്ങണം, തുടങ്ങിയിരിക്കണം
ഈ യുഗ വ്യാധി വേട്ടയും
ഒടുങ്ങുവാൻ തക്കവണ്ണം .

ഇല്ലെങ്കിലോ, നാമറിയണം ഓർക്കണം
എന്നന്നേക്കുമായി വിഴുങ്ങുമോ
വ്യാധി ഭൂമി മാതാവിനെ.

ജ്യോതിഷ്. ബി. കുമാർ
11 എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത