എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ കൈക്കൊർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ കൈക്കൊർത്തിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈക്കൊർത്തിടാം


മനുഷ്യാ! പറയൂ നീ എങ്ങോട്ടാണ്
കുതിച്ചുപായുന്നത്‌
ഈരേഴുലോകങ്ങൾ നീ കൈക്കലാക്കിയോ?
ഈ വിപത്തിനെ സൃഷ്ടിപ്പതു നീയോ?
കാട്ടുതീപോലെ ഗർജിക്കുന്നു ഞാൻ
അമ്മതൻ മാറിടത്തിൽ പറ്റിക്കിടന്നനാൾ
മറന്നുവോ നീ?
മണ്ണിൽ തണുത്തു വിറച്ച നിന്നെ.
പൊൻവെയിൽ തട്ടി വിളിച്ചുണർത്തി
കാറ്റു തഴുകി തലോടി മറന്നുവോ നീ.
പ്രാണനുവേണ്ടി കൊതിച്ചു ഭൂമിയെ
ഇല്ലായ്മ ചെയ്ത നീ മാനവകുലമാണോ?
ആശാൻ പാടി പുകഴ്ത്തിയ പ്രകൃതി എവിടെ?
മലിനമാം ഭൂമി നിന്നെയോർത്തെൻ-
മനം നിറയുന്നു
മനുഷ്യാ! നിൻ പരാക്രമം നിർത്തുവിൻI Iകൈക്കൊർത്തിടാം ഒന്നായി
ഭൂമിയെ സംരക്ഷിപ്പാൻ
 

ഫൗസിയ. ബി. എൻ
10 B എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത