ഭൂലോകത്താകമാനം നാശം വിതച്ചു വരും ഒരു കാലനേപ്പോൽ പാശം ചുഴറ്റി വരും ലാഘവബുദ്ധിയോടെ കാണല്ലെ ഒരു രോഗത്തേയും കാര്യ പ്രസക്തിയോടെ 'കൈ ' കാര്യം ചെയ്തിടേണേ ശരീര ശുദ്ധി വരുത്തിടാൻ ഒട്ടും മടിച്ചിടല്ലെ.... പുലർത്തണമതി ജാഗ്രത പിടിച്ച് നിൽക്കണം ധൈര്യമായ് കാക്കണമീ നാടിനെ രോഗമുക്തമായി നാം അതിജീവനത്തിന്റെ വീഥിയിൽ കരുതലിൻ കരമാകാം കാരുണ്യ പ്രഭ തൂകാം,,,, ഇരുളിന്റെ മറ കീറി ഉയരുന്നു വെൺ മേഘം പ്രത്യാശ തന്നുടെ പൊന്നൊളിപോൽ മെല്ലെ ഉയർന്നിടും പ്രതീക്ഷ തൻ പൊൻകതിർ ജ്വലിപ്പതിനായ് കരുതലോടെ നീങ്ങിടാം ശുഭമോടെ കാത്തിരിക്കാം നല്ല നാളേക്കായ് ,,,,,,,,,
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത