ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ വൈറസ് വിധിച്ച വിധി

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ വൈറസ് വിധിച്ച വിധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് വിധിച്ച വിധി

അങ്ങ് അമേരിക്കയിലാണ് അനുവും അവളുടെ കുടുംബവും താമസിച്ചിരുന്നത്. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നായിരുന്നു അതിന്റെ വരവ്,. ഒരു വൈറസ് - കൊറോണ. അനുവിന്റെ അച്ഛൻ ഒരു ട്രാഫിക് പൊളിക്കായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു റിപ്പോർട്ട്‌ വന്നു. ഫലം പോസിറ്റീവ്. അനുവും അമ്മയും നിരീക്ഷണത്തിൽ ഇരിക്കണം എന്ന് അച്ഛനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞു. അവരത് അനുസരിച്ചു.
ദിവസങ്ങൾക്കു ശേഷം റിസൾട്ട്‌ എത്തി. രണ്ടു പേർക്കും പോസിറ്റീവ്. കുടുംബത്തോടെ ചികിത്സയിൽ ഇരിക്കുകയാണ് അവർ. അങ്ങനെ ഇരിക്കെ അനു ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞു. തന്റെ അമ്മ മരണമടണഞ്ഞിരിക്കുന്നു. അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ നിലവിളി ആ ആശുപത്രി മുറിക്കുള്ളിൽ നിറഞ്ഞു. രണ്ടു മൂന്നു പേര് ചേർന്നു അമ്മയെ ശ്മശാനത്തിലേക്ക് ആശുപത്രി ജനാലയിലൂടെ അവൾ കണ്ടു. അവൾക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഇനിയുള്ള കാലം അമ്മയില്ലാതെ എങ്ങനെ ജീവിക്കും? ആ ചോദ്യം അവളെ വല്ലാതെ വേദനിപ്പിച്ചു. അച്ഛൻ അവളെ ആശ്വസിപ്പിച്ചു.
പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞു ആ ദുരന്തo അവളുടെ മനസ്സിൽ നിന്നും മായ്ക്കാൻ നോക്കി. പക്ഷെ ആ അച്ഛൻ അതിൽ പരാജയപ്പെട്ടു. എന്നാൽ അവരുടെ ചികിത്സ കഴിഞ്ഞു റിപ്പോർട്ട്‌ വന്നു ഫലം നെഗറ്റീവായി. അവർ വീട്ടിലേക്കു മടങ്ങി അമ്മയുടെ വസ്ത്രവും കെട്ടിപിടിച്ചു കരയുന്ന അവളെ കണ്ടു അച്ഛന്റെ കണ്ണ് നിറഞ്ഞ്‌. അച്ഛൻ അവളുടെ അടുത്ത് ചെന്നു എന്നിട്ട് പറഞ്ഞു. മോളെന്തിന് കരയുന്നു. അമ്മ എവിടെയും പോയിട്ടില്ല. നമ്മുടെ കൂടെയുണ്ട്. മോൾ വിഷമിക്കേണ്ട കേട്ടോ. വീണ്ടും വീണ്ടും അച്ഛൻ അവളെ ആശ്വസിപ്പിച്ചു.
ഓരോ ദിവസവും TV യിൽ കൊറോണ ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം അനു ശ്രെധിച്ചു. അതിൽ തന്നെപോലെ അമ്മയെ നഷ്ടപെട്ട എത്രയോ കൂട്ടുകാർ. അവരെ കുറിച്ച് ഓർത്തപ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
മഹാമാരി ഒഴിഞ്ഞു വീണ്ടും വസന്തം വരും. അപ്പോൾ അമ്മയുടെ കുഴിമാടത്തിനരികിൽ ഒരു പനി നീർ വച്ചു പ്രാർത്ഥിക്കണം. അനുവിന് അവളുടെ അമ്മക്ക് വേണ്ടി മാത്രമല്ല, മറിച്ചു, കൊറോണ ദുരന്തമേറ്റു ഒടുങ്ങാൻ വിധിക്കപെട്ട ഇവർക്കുമായി.
അനു അവളുടെ ബെഡ്റൂമിലെ ജനാലയിലൂടെ പുറത്തേക്കു നോക്കി. അപ്പോഴും അവളുടെ കണ്ണുകളിൽ കണ്ണുനീർ നനവുണ്ടായിരുന്നു.


പുരാണിക എ. ഡി
4 ജി.എൽ.പി.എസ്. മീയന്നൂർ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ