ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വഗ്രാമം സുന്ദരഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വഗ്രാമം സുന്ദരഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoo...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വഗ്രാമം സുന്ദരഗ്രാമം


അങ്ങകലെ ഒരു ഗ്രാമം ഉണ്ടായിരുന്നു. ഗ്രാമത്തിൽ യാതൊരു വികസനവും ഇല്ലായിരുന്നു.അവിടുത്തെ ഗ്രാമത്തലവൻ പറയുന്നതാണ് ജനങ്ങൾ കേട്ടിരുന്നത്. അവർ ആശുപത്രിയിൽ പോകുകയോ ,ശുചിത്വം പാലിക്കുകയോ ചെയ്യില്ലായിരു ന്നു.ആ ഗ്രാമത്തിലെ കുട്ടികളാരും പത്ത് വയസ്സിന് മുകളിൽ ജീവിക്കില്ല.ജീവിച്ചാ ലോ മാരക രോഗത്തോടു കൂടിയാകും.ആ ഗ്രാമത്തിലെ ഒരമ്മയ്ക്ക് തന്റെ ഏഴ് മക്കളെയും നഷ്ടപ്പെട്ടിരുന്നു. അവസാനം ജന്മം നൽകിയ കുഞ്ഞുമായി അവർ മറ്റൊരു ഗ്രാമത്തിലേക്ക് പോയി.ആരോഗ്യത്തോടെ ആ മകൻ വളർന്ന്,പഠിച്ച് ഡോക്ടറായി.സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തി.ആ ഗ്രാമത്തിലെ കുട്ടികൾ മരിയ്ക്കാൻ കാരണം ശുചിത്വമില്ലായ്മയാണെന്നു പറയുകയും വീടും പരിസരവും വൃത്തിയാക്കാനും രണ്ടുനേരം കുളിക്കാനും ആഹാരത്തിനു മുമ്പും പിമ്പും കൈ കഴുകാനും നല്ല വസ്ത്രങ്ങൾ ധരിക്കാനും ഉപദേശിച്ചു.ശുചിത്വം ശീലമാക്കിയതോടെ ജനങ്ങളുടെ അസുഖം മാറി.അതോടെ അവർ സന്തോഷത്തോടെ ജീവിച്ചു.

ആദിനാഥ് പിളള
3 B ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ