ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു മാലാഖ
ഓർമ്മയിൽ ഒരു മാലാഖ
അങ്ങകലെ ശ്യാമസുന്ദരമായ മലനാട് അവിടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരുപാടുപേർ. പ്രകൃതിയോടിണങ്ങി കഴിയുന്നവർ,കൂടാതെ പ്രകൃതിയെ മാലിന്യകൂമ്പാരമാക്കി ലാഭം കൊയ്യുന്നവർ. എല്ലാവരും ചേർന്ന് ആ നാട് ഇപ്പോൾ നരകതുല്യമായിരിക്കുന്നു. ഇവിടെയാണ് ലിൻസിയും ജയിംസും താമസിച്ചിരുന്നത്. ലിൻസി ഒരു നേഴ്സായിരുന്നു. സ്നേഹവതിയായ പെൺകുട്ടി.ജയിംസിന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു.പക്ഷെ ദൈവം അവർക്ക് ഒരു കുഞ്ഞിനെമാത്രം നൽകിയില്ല.ഒരുപാട് വർഷങ്ങൾ കടന്നു പോയി. ലിൻസി ഗർഭിണിയായി. ഒരുപാട് യാതനകൾക്കൊടുവിൽ അവർ അച്ഛനും അമ്മയും ആയി.ആറ്റുനോറ്റുണ്ടായകൺമണിക്കവർ മുത്ത് എന്ന ചെല്ലപ്പേര് നൽകി. മാസങ്ങൾ കടന്നുപോയി അങ്ങനെയിരിക്കെ ഒരു മഹാവിപത്ത് ലോകത്തുള്ള സകലതിന്മകൾക്കുമുള്ള താക്കീതായി എത്തിച്ചേർന്നു. ലോകത്തിന്റെ ഒരു കോണിൽ ഉദയം ചെയ്ത ഒരുരോഗം ലോകം മുഴുവൻ പടർന്നുപിടിച്ചു.ലിൻസി അമ്മയായ ശേഷം ലീവിലായിരുന്നു. നേഴ്സായ അവൾ ഒരു മാലാഖ തന്നെയായിരുന്നു. ആശുപത്രിയിൽ രോഗികൾ കുന്നുകൂടിയപ്പോൾ ആശുപത്രിസൂപ്രണ്ട് അവളോട് ലീവ് ക്യാൻസൽചെയ്യാൻ ആവശ്യപ്പെട്ടു.രണ്ടു മാസം ലീവ് അവശേഷിക്കെ തന്റെ മുത്തിനെ അടർത്തിമാറ്റി ജയിംസിന്റെ കൈയ്യിലേൽപിച്ച് അവൾ തന്റെ കർമ്മമേഖലയിലേക്ക് ചേക്കേറി. ഒരുപാട്പേർക്ക് അവൾ സാന്ത്വനമായി.ഒരുപാട്പേരുടെ മരണത്തിന് സാക്ഷിയായി.ഒരുപാടുപേർക്കമ്മയായി.ചുരന്നു നിൽക്കുന്ന അമ്മിഞ്ഞപ്പാൽ അവളെ നോവിച്ചുകൊണ്ടേയിരുന്നു.തന്റെ കുഞ്ഞിന്റെ വിവരങ്ങൾ ജയിംസിലൂടെ അറിഞ്ഞു കൊണ്ടവൾ ദിവസങ്ങൾ നീക്കി. എത്രയും പെട്ടെന്ന് തന്റെ ചോരക്കുഞ്ഞിനൊപ്പം ചേരാൻ അവൾ കൊതിച്ചു. പക്ഷെ വിധി മറിച്ചായിരുന്നു.അവളെയും രോഗംകീഴ്പെടുത്തി. ദിവസങ്ങൾ കഴിഞ്ഞു. ലിൻസിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് അവൾക്ക് മനസ്സിലായി.തന്റെ പോന്നോമനയെ ഒരു നോക്കു കാണാൻ ആ മനസ്സ് വെമ്പൽകോണ്ടു. തന്റെ ഭാര്യയെ ഒന്നു കാണുവാൻ ജയിംസിന് കൊതിയായി. തന്റെ കുഞ്ഞിനെ അവളെ ഒന്നു കാണിക്കുവാൻ ജയിംസ് ആശുപത്രി അധികൃതരോട് അപേക്ഷിച്ചു. ശരീരം മുഴുവൻ പ്രതിരോധ കവചത്താൽ പോതിഞ്ഞ് ലിൻസിയുടെ മാറിലേക്ക് തന്റെ മുത്തിനെ മുത്തമിട്ട് കിടത്തി. തന്റെ പ്രിയതമയെ ഈ അവസ്ഥയിൽ കാണാൻവയ്യാതെ അവൻ മുഖം തിരിച്ചു. അമ്മയുടെ മാറിലെ ചൂട് പെട്ടെന്ന് തിരിച്ചറിഞ്ഞ മുത്ത് അമ്മിഞ്ഞപ്പാലിനായി പരതി.അവസാനമായി തന്റെ മുത്തിന് ഒരു കണ്ണീരുമ്മ നൽകി ആ മാലാഖ ലോക നന്മക്കുവേണ്ടി പൊരുതി യാത്രയായി. ഒരുപാട് മാലാഖമാർ നമുക്കായി ത്യാഗങ്ങൾ സഹിക്കുന്നു. അവർക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ