എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം/അക്ഷരവൃക്ഷം/ഒരു കൊറോണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം/അക്ഷരവൃക്ഷം/ഒരു കൊറോണ ദിനം" സം‌രക്ഷിച്ചിരിക്കുന്നു:...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ ദിനം

പുസ്തകത്താളിൽ ഒളിച്ചു വച്ച മയിൽപ്പീലിതുണ്ടിനെ കുറിച്ച് ഓർത്തത്‌ ഈ കൊറോണ കാലത്താണ്.പതിയെ മേശതുറന്നു.എന്നത്തേയും പോലെ കരഞ്ഞു കൊണ്ട് അത് തുറന്നു. മലയാളം പകർത്ത്ബുക്ക് തപ്പിയെടുത്ത് തുറന്നു. ബിസിനി ടീച്ചർ ചാർത്തി തന്ന നീണ്ട ശരികൾ.ടീച്ചർ എപ്പോഴും അങ്ങനെയാണ് ബുക്കിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന നീളൻ 'ശരിപ്പെടുത്തലുകൾ'.ബുക്ക് തുറന്നു കൗതുകത്തോടെ നോക്കി. എനിക്ക് അപരിചതമായ വർണ്ണങ്ങൾ. ഇല്ല അത് പെറ്റിട്ടില്ല.വിഷാദം. തൊട്ടശുദ്ധമാക്കിയതല്ലേ അല്പം സാനിറ്റൈസർ തടവി പഴയപോലെ വച്ചു. ഇനിയുമേറെയുണ്ട് കരുതലുകൾ, ഇഷ്ടങ്ങൾ. നിറം മങ്ങിയ ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ കുറേ കുന്നിമണികളും വളപ്പൊട്ടുകളും എല്ലാം നിധിപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നവ.കുന്നിമണികളുടെ കണ്ണുകൾ കുറേക്കൂടി കറുത്തിരിക്കുന്നു.ചുവന്ന നിറത്തിൽ കറുത്ത പൊട്ടുകൾ ഉള്ള വളമുറികൾ രശ്മി പലപ്പോഴും ചോദിച്ചിട്ടുണ്ട്.പക്ഷേ കൊടുത്തിട്ടില്ല.എല്ലാം ഭദ്രമായി തന്നെ തിരികെ വച്ചു. മുഷിഞ്ഞ പുസ്തകങ്ങളുടെ ഏറ്റവും അടിയിലായി ആരും കാണാതെ സൂക്ഷിക്കുന്ന വിശേഷപ്പെട്ട ഒരു കരുതലുണ്ട്.ആമിന തന്ന സുറുമ. ആമിന പ്രീയപ്പെട്ടവളായത് അന്നുമുതലാണ്.തിരിഞ്ഞും മറിഞ്ഞും നോക്കി പതിയെ കയ്യിലെടുത്തു. നറുമണം. വേഗം തിരികെ വച്ചു. ചേച്ചിയെങ്ങാനും കണ്ടാൽ.... കാക്കയെപോലെയാണവൾ കറുമ്പി...കഴിഞ്ഞ പ്രളയകാലത്ത് സ്കൂളിൽ നിർമ്മിച്ച ചേക്കുട്ടിപ്പാവ മേശയിൽ കമിഴ്ന്നു കിടക്കുന്നു. അത് കയ്യിലെടുത്തു അതിന്റെ പാവാടത്തുമ്പിൽ 'ഈ കൊറോണ കാലവും നമ്മൾ അതിജീവിക്കും'എന്ന് കുറിച്ചു മേശപ്പുറത്ത് പ്രതിഷ്ഠിച്ചു. അപ്പോഴും വാർത്താചാനൽ കണ്ടുകൊണ്ടിരുന്ന അച്ഛൻ അടുക്കളയിൽ ചക്കയിൽ പരീക്ഷണം നടത്തുന്ന അമ്മയോട് കൊറോണ കണക്കുകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു

ക്യഷ്ണവേണി.എ​​​ം.എൽ
9A എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ