ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/എന്റെ ഓണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എന്റെ ഓണക്കാലം

ഓണപുലർച്ചയിൽ കുളിച്ചൊരുങ്ങിവന്ന്
 പൂക്കളിടുന്ന പൊന്നോണക്കാലം
ഓലക്കുടചൂടി പാതാളത്തിൽ നിന്നും
മാവേലി തമ്പുരാൻ വിരുന്നുവന്നു
പൂക്കളമിട്ടിട്ട് ഓണപാട്ടുപാടി
 ഊയലാടുന്ന പൊന്നോണക്കാലം
പച്ചടി കിച്ചടി പപ്പടം പായസം
 തൂശനലയിൽ വിളമ്പി വെച്ച്
മാവേലി തമ്പ്രാൻ വിരുന്നുവന്നു
കാലത്ത് സദ്യയൊരുക്കിടുന്നു
സൂര്യൻ തലക്കുമീതെ വരും നേരത്ത്
സദ്യകഴിക്കുന്ന പൊന്നോണക്കാലം
സദ്യകഴി‍‍‍‍‍‍ഞ്ഞിട്ട് വീട്ടുമുറ്റത്തുകൂടി
ഓടിക്കളിക്കും പൊന്നോണക്കാലം
സന്ധ്യയ്ക്ക് മങ്കമാർ മുല്ലപ്പൂവും ചൂടി
തിരുവാതിര കളിച്ചീടുന്നു
അന്തിയിൽ തുമ്പയട കഴിച്ചിട്ട്
ഉറക്കത്തിലേക്ക് ചാഞ്ഞിടുന്നു
 

ഷോൺ സൈമൺ
9 A ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത