ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


നീ,
നിപയുടെ വേഷമണിഞ്ഞു
ഞങ്ങളറിയാതെ കൂടെ കൂടിയപ്പോൾ
തിരിച്ചറിഞ്ഞു നിൻ പൊയ്മുഖം
അന്ന് പടിയിറക്കിയതാണ് നിന്നെ

കോവിടിന്റെ വേഷമണിഞ്ഞു വീണ്ടും
ഞങ്ങളുടെ വാതിൽ പടികളിൽ മുട്ടുമ്പോൾ
ഞങ്ങൾ അതിനകത്ത് നിശ്ചലമാണ്
നിന്നോട് നിസ്സഹകരണമാണ്
നിനക്ക് പോകാം
കൂട്ട്കൂടാൻ ഒരുത്തനുമില്ലിവിടെ
ഞാനില്ല
എന്റെ കുടുംബമില്ല
എന്റെ നാടില്ല
എന്റെ ഭരണകൂടമില്ല
നീ വൈറസ്, കൊടിയ ശത്രുവാണെല്ലാവർക്കും



റാഫിദ മൊയ്‌ദു
10 C ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത