വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/ലോക്ഡൗൺ വായനയുടെ വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ – വായനയുടെ വസന്തകാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ – വായനയുടെ വസന്തകാലം

കൊറോണയെ പേടിച്ച് എല്ലാവരും വീട്ടിൽ തന്നെയാണ്. കളിക്കാൻ കൂട്ടുകാരില്ല, യാത്രകളില്ല. പിന്നെയുളളത് കുറെ പുസ്തകങ്ങളാണ്. എനിക്ക് ഈ അവധിക്കാലം വായനാക്കാലമാണ്. ദീപുമാമൻ വായനശാലയിൽ നിന്ന് ഒരുപാട് പുസ്തകങ്ങൾ കൊണ്ടു തരുന്നുണ്ട്. അതിൽ ഞാൻ വായിച്ച രണ്ട് പുസ്കങ്ങളെപ്പറ്റി ചെറിയൊരു വിവരണം. “ദുബായ്ക്യാറ്റ്" - എം എസ് കുമാർ എഴുതിയത്. ഇത് ബില്ലി എന്ന പൂച്ചയുടെ കഥയാണ്. കാഞ്ചിയും, മണിയനും, ഹബീബും, ഹനീനയുമാണ് ഈ കഥയിലെ മറ്റ് കഥാപാത്രങ്ങൾ. സ്റ്റാർട്ട് ആക്ഷൻ ക്യാമറ - നിതാന്ത് എൽ രാജ് , ഇത് വായിച്ചതിൽവെച്ച് ഏറെ പുതുമയുളള പുസ്തകമാണ്. അതിൽ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്ന അജിത്ത് എന്ന കുട്ടി തിരക്കഥ എഴുതി സിനിമ നിർമിക്കുന്നു. സിനിമയിൽ മൃഗങ്ങളും മനുഷ്യരുമുണ്ട്. ഇപ്പോൾ എനിക്കും ആഗ്രഹമുണ്ട് അതുപോലെ ഒരു തിരക്കഥ എഴുതാൻ.

വൈദേഹി
3 വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം