ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി മനുഷ്യന്റെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മനുഷ്യന്റെ സമ്പത്ത്

നാം ഇന്നു നേരിടുന്ന ഒരു വലിയ വിപത്താണ് പരിസ്ഥിതി മലിനീകരണം. നാം തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നത്, നമ്മൾ ചപ്പുചവറുകൾ പലയിടത്തും വലിച്ചെറിയുന്നു, ഫ്ലാറ്റുകളും കെട്ടിടങ്ങളും എല്ലായിടത്തും പണിയുന്നു,മരങ്ങൾ മുറിച്ചു കളയുന്നു, നമ്മുടെ പ്രകൃതിയുടെ സൗന്ദര്യം നഷ്ടപ്പെടുകയാണ്. നാം ഓരോ പ്രവർത്തി ചെയ്യുമ്പോഴും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാറില്ല. നമ്മൾ ഒരു മരം മുറിക്കുമ്പോൾ എത്ര ജീവജാലങ്ങളുടെ പാർപ്പിടം ആണ് നഷ്ടപ്പെടുന്നത്.

    പണ്ടത്തെ നമ്മുടെ പ്രകൃതി വളരെ പച്ചപ്പ് നിറഞ്ഞതായിരുന്നു. നമ്മുടെ പൂർവികർ മരങ്ങൾ നട്ടു വളർത്താനാണ് ശ്രമിച്ചിരുന്നത്,  അന്നത്തെ കാലത്ത് എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ മരങ്ങൾ നട്ടു വളർത്തുമായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ പരിസ്ഥിതി വളരെ ശുചിത്വമുള്ള തായിരുന്നു. അന്നത്തെ കാലത്ത് മനുഷ്യരുടെ ജീവിതം പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ളതായിരുന്നു.എന്നാൽ ഇന്ന് ഫാക്ടറികളിലും വാഹനങ്ങളിലും  നിന്നും വരുന്ന പുക നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. വായുവും മണ്ണും പുഴകളും മലിനമായി കഴിഞ്ഞിരിക്കുന്നു. 
          ഭൂമി മാതാവിന്റെ മക്കൾ എന്ന് അവകാശപ്പെടുന്ന മനുഷ്യൻ ഭൂമിയെ പിച്ചിച്ചീന്തുകയാണ്. നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നു. നമുക്ക് ഇന്ന് പ്രകൃതിയെ സംരക്ഷിക്കാൻ സമയമില്ല നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് നമ്മുടെ പ്രകൃതിയെ  സംരക്ഷിക്കൽ.നമ്മുടെഓരോരുത്തരുടെയും കർത്തവ്യം നമ്മൾ ചെയ്യണം. ഭൂമിയെ പച്ചപിടിപ്പിക്കാൻ മണ്ണിന്റെ നേരും നന്മയും കാത്തുസൂക്ഷിക്കാനും പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ബാധ്യസ്ഥരാണ്. നമുക്ക് നമ്മുടെ ജീവിത ശൈലികൾ മാറ്റാം, നമുക്ക് ഒരുമിച്ച് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും ഉറവിടമാണ് പ്രകൃതി. അതിനാൽ നാം നമ്മുടെ പ്രകൃതിയെ സ്നേഹിക്കണം. നാം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്താൽ നമ്മുടെ ഭൂമി ഒരു സ്വർഗ്ഗം ആയിത്തീരും. നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി എന്ന് നാം എപ്പോഴും ചിന്തിക്കണം. മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരമായി പുതിയ മരങ്ങൾ നട്ടു വളർത്താം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് പുതുതലമുറയോടുള്ള നമ്മുടെ കടമ നമുക്ക്  നിറവേറ്റാം


ആദില ഷഹീർ
9 D ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം