ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ ഒരു നോക്കു കാണാനാവാതെ ....

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു നോക്കു കാണാനാവാതെ .......' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നോക്കു കാണാനാവാതെ ....

"മോളെ അമ്മൂ .... ആ ഫോണെടുത്തേ അച്ഛനായിരിക്കും " അമ്മ വിളിച്ചു പറഞ്ഞു. ഹലോ... ആരാ ? ഹായ്! നീതു വോ? എന്തുണ്ട് വിശേഷം? ഒരു കരച്ചിലായിരുന്നു മറുപടി. എന്തു പറ്റി ? എന്റെ അപ്പൂപ്പൻ..... പോയി. എനിക്ക് വിഷമം വന്നു. "എപ്പോഴായിരുന്നു? എന്തായിരുന്നു അസുഖം?" അവൾ പറഞ്ഞു തുടങ്ങി അമ്മൂ ഇന്നലെ ഞാനുണർന്നത് മൺവെട്ടിയുടെ ശബ്ദം കേട്ടായിരുന്നു. ഞാൻ മുറിയിൽ നിന്നു പുറത്തിറങ്ങി നോക്കുമ്പോൾ ഹാളിൽ അച്ഛന്റെ മടിയിൽ കിടന്ന് അമ്മ കരയുന്നു. ഞാൻ ചോദിച്ചു: "എന്തു പറ്റി അച്ഛാ? അമ്മയ്ക്കെന്താ ?" അമ്മാമ്മയും നിറകണ്ണുകളുമായി ഇരിക്കുന്നു. ആരും ഒന്നും പറയുന്നില്ല. കുറച്ചു ദിവസമായി ഞങ്ങൾ നിരീ ക്ഷണത്തിലാണെന്ന് അമ്മ പറയുന്നത് കേട്ടു. മുറ്റത്ത് ഒരു വണ്ടി വന്നു നിന്നു. മാസ്ക്കും, ഗൗണും ധരിച്ച നാലു പേർ അച്ഛനെ വിളിച്ച് എന്തോ പറയുന്നത് കേട്ടു. പെട്ടെന്നാണ് ആംബുലൻസ് എത്തിയത്.ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി പ്ലാസ്റ്റിക്കിന്റെ ഒരു നീളൻകെട്ട്. "അച്ഛാ ".....അമ്മ അലറിക്കരഞ്ഞു.അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ആറു ദിവസം മുൻപ് ഇവിടെ നിന്നും കൊണ്ടുപോയ എന്റെ അപ്പൂപ്പൻ.... ഇനി ഒരിക്കലും തിരിച്ചു വരില്ല.ജനലിലൂടെ വീണ്ടും വീണ്ടും നോക്കി. അവസാനമായി ഒരു നോക്കു കാണാനാകാതെ.... ഒരു ഉമ്മ കൊടുക്കാനാകാതെ... തെക്കേപറമ്പിലേക്ക്..... കൊറോണ വന്നു മരിച്ചാൽ ഇങ്ങനെയാണെത്രെ. ഞാൻ കരഞ്ഞു കരഞ്ഞിരുന്നു പോയി. നീതു ഫോൺ വയ്ക്കുന്ന ശബ്ദം കേട്ട അമ്മുവിന് കരച്ചിലടക്കാനായില്ല. പാവം നീതു അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലുമായില്ലല്ലോ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


ആദിത്യ
4 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ