ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ
എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ
ഞാൻ ഈ കൊറോണ കാലത്തു വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട് . വെണ്ട, വഴുതിന ,പയർ ,ചീര ,മത്തങ്ങ,അമര ,കുമ്പളം ,കയ്പ്പക്ക എന്നീ പച്ചക്കറികൾ നട്ട് പരിപാലിച്ചു വരുന്നു .പിന്നെ മനോഹരമായ ചിത്രങ്ങൾ വരയ്ക്കാറുണ്ട് .കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ഹാൻഡ് വാഷ് കൊണ്ട് കൈകൾ ഇടയ്ക്കിടെ കഴുകുകയും പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യാറുണ്ട് .കൊറോണ ബാധിതരെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടി എന്നും പ്രാര്ഥിക്കുന്നുണ്ട് . എല്ലാവരോടും എനിക്ക് പറയാനുള്ളത് പുറത്തു ഇറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിക്കണം .ഒരു മീറ്റർ അകലം പാലിക്കുക .യാത്രയും ആൾക്കൂട്ടവും ഒഴിവാക്കുക . മുഖത്തു സ്പർശിക്കാതിരിക്കുക. രോഗ ബാധിതരിൽ നിന്ന് നിശ്ചിത അകലം പാലിക്കുക . പനി, ചുമ ,ശ്വാസതടസ്സം ,എന്നിവ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക ,ഡോക്ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക . ഗവണ്മെന്റ് പറയുന്ന നിർദേശങ്ങൾ അനുസരിക്കുക .നമുക്ക് ഒരുമിച്ചു ഈ മഹാമാരിയെ തടുക്കാം . ലോകത്തു രോഗബാധിതരായ എല്ലാവര്ക്കും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം . ഒരുമിച്ചു നിൽക്കാം നല്ലൊരു നാളേക്കായി .
|