മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ വിനാശം

Schoolwiki സംരംഭത്തിൽ നിന്ന്
വിനാശം

യുദ്ധവും യുദ്ധവും കണ്ടുമടുത്തു
ചോരവീണ മണ്ണിന്റെ ഗന്ധം
മാനവർ ഒന്നായി ഒന്നിച്ചു , ഒരു കുഴിമാടത്തിൽ
തിങ്ങിനിറഞ്ഞ ആശുപത്രി വരാന്തകൾ ...
കടലിരമ്പംപോൽ ആർത്തിരമ്പും
കണ്ണീർ ചാലുകൾ .......
എങ്ങും പ്രാണനായി അലയുന്ന
മർത്യന്റെ രോദനം
ഇന്നിവിടെയില്ല ജാതി മത വർണ
വർഗ്ഗ രാഷ്ട്രീയം
മർത്യമനസ്സിൽ ഇന്ന് കരുണയും
കണ്ണീരും മാത്രം

ആദിത്യ ജി എസ്
5B എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത