യുദ്ധവും യുദ്ധവും കണ്ടുമടുത്തു
ചോരവീണ മണ്ണിന്റെ ഗന്ധം
മാനവർ ഒന്നായി ഒന്നിച്ചു , ഒരു കുഴിമാടത്തിൽ
തിങ്ങിനിറഞ്ഞ ആശുപത്രി വരാന്തകൾ ...
കടലിരമ്പംപോൽ ആർത്തിരമ്പും
കണ്ണീർ ചാലുകൾ .......
എങ്ങും പ്രാണനായി അലയുന്ന
മർത്യന്റെ രോദനം
ഇന്നിവിടെയില്ല ജാതി മത വർണ
വർഗ്ഗ രാഷ്ട്രീയം
മർത്യമനസ്സിൽ ഇന്ന് കരുണയും
കണ്ണീരും മാത്രം