ഡി.എച്ച്.എസ് കുഴിത്തൊളു/അക്ഷരവൃക്ഷം/കൂറിക്കാതിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുറിക്കാതിരിക്കാൻ

കുറിക്കാതിരിക്കാൻ കഴിയില്ലെനിക്കി-
ന്നെൻ കൺമുന്നിൻ ഈ ലോകത്തിൽ
പതനത്തിൻ കാൽപ്പാടുകൾ കാണവേ

എരിയുന്ന കത്തിപടരുന്നു
ജീവിതങ്ങൾ വിജനമാം വിഥീകൾ
നിശബ്‍ധമാം വരാന്തകൾ
മൂകരാം പക്ഷികൾ
നിശ്‍ചലരാം സർപ്പങ്ങൾ

അവധിയുടെ ആർപ്പുവിളികളില്ല
പൊഴിയുവാൻ വെമ്പുന്ന ജീവിതങ്ങൾ
പൊട്ടി പിളരുവാൻ നിൽക്കുന്ന കാർമേഘകെട്ടുകൾ

കുറിക്കാതിരിക്കുന്നതെങ്ങനെ ഞാനീ
ഗാഥകൾ കുറിക്കുന്നു ഞാൻ പുസ്‍തക
താളിലല്ല - ഒരുപാടോർമകൾ സുക്ഷിച്ചു
വെച്ചൊരെൻ മനസ്സിന്റെ ഭിത്തികളിൽ

ഗായത്രി ഗീരിഷ്
8 A ദീപ ഹൈസ്‍ക്കൂൾ കുഴിത്തൊളു
നെടുംകണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത