ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
04:23, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് പടർന്നത് .അന്നേ മരണങ്ങൾ ഉണ്ടായെങ്കിലും കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് ജനുവരി പകുതിയോടെ മാത്രമാണ് .അപ്പോഴേയ്ക്കും അനിയന്ത്രിതമാം വിധം വൈറസ് പടർന്നു .നമ്മുടെ സ്വന്തം ജന്മഭുമിയായ കേരളത്തിലും വ്യാപിച്ചിരുന്നു .മനുഷ്യർ ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണം ആണ് . ലോകാ രോഗ്യ സംഘടന ഈ രോഗത്തിന് പേരിട്ടിരിക്കുന്നത് കോവിഡ് - 19 എന്നാണ് .കോവിഡ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കും എന്നാണ് ശാസ്ത്രജ്ഞൻമാരുടെ വിലയിരുത്തൽ .മുഖ്യമായും ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നതു . മൂക്കൊലിപ്പ് ,ചുമ,തൊണ്ടവേദന, പനി ഇവയാണ് ലക്ഷണങ്ങൾ .ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല .അതായതു പ്രായമായവരിലും ഗർഭിണികളിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും .കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല .രോഗലക്ഷണങ്ങുളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണു ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത് .

അവന്തിക എസ്
7C ഗവ എൽ വി എച്ച് എസ് കടപ്പ, മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം