എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ കാലം

മാമ്പഴക്കാലത്തിൻ മണമറിഞ്ഞീടാൻ
ചക്കപ്പുഴുക്കിൻ രുചിയറിഞ്ഞിടാൻ
പൂവിൻ സുഗന്ധവും മണ്ണിൻ മണവും അറിഞ്ഞിടാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
യൂ ടൂബിൽ പാചകം പഠിക്കാൻ
ടിക് ടോക്കിൽ വീഡിയോ നിറയ്ക്കാൻ
പാചക റെസീപ്പികൾ പൊടി തട്ടി എടുക്കാൻ
വീട്ടിലെ അടുക്കള ലൈവായി മാറാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
പച്ചക്കറികൾ വിളയിച്ചീടുവാൻ
കാലിക്കുപ്പിയിൽ കല നിറച്ചീടുവാൻ
പൂക്കളം തീർക്കാൻ പൂന്തോട്ടമൊരുക്കാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
മാഞ്ഞു തുടങ്ങിയൊരു സൗഹൃദക്കാലം
തേച്ചുമിനുക്കിയെടുത്തിടാൻ
പ്രതിരോധത്തിൻ പുത്തൻ അടവുകൾ തീർത്തീടാൻ
ശുചിത്വത്തിൻ നല്ല വഴികൾ താണ്ടാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
കൊറോണയെന്നൊരു മഹാമാരിയെ തുരത്തീടാൻ
ഈ കൊച്ചു ലോകത്തെ കൈ പിടിച്ചുയർത്തീടാൻ
ഈ ലോക്ക് ഡൗൺ തന്നെ വേണം

കൃഷ്ണാഞ്ജന ജെ.എ
6A മാർത്തോമാ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത