Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
സൗരയൂഥവഴിയിൽ സൂര്യനെ വലംവച്ചും
താനെ കറങ്ങിയും ജീവനെയെല്ലാം നെഞ്ചേറ്റിയീ സുധഃ
നൊന്തുനൊന്തകം പൊള്ളുന്ന നേരത്തും
നെഞ്ചത്തലച്ചലറി കരഞ്ഞപ്പൊഴും
ഓർത്തില്ലൊരുമാത്ര പോലുമാ ദുഃഖം
കെടുത്തേണ്ട കരങ്ങൾ നീട്ടിയില്ല
വിശ്വം ജയിക്കും മനുഷ്യൻെറ മോഹത്തിൻ
കനലിൽ ഉരുകി തള൪ന്നൊരീ വേദന
സ൪വം സഹയാകുമമ്മയാം ദേവിയെ,
ധരണിയെ മറന്നു മനുഷ്യൻ
വെട്ടിപ്പിടിച്ച സമ്പന്ന രാഷ്ട്രത്തിൽ
പൊട്ടിപ്പുറപ്പെട്ടു 'അണു' മഹാമാരി
തച്ചുടച്ചു മുന്നേറുന്നു
തടയുവാനായില്ല ആയുധക്കോപ്പിനും
അധികാര ഗ൪വ്വിനും, പിന്നെയീപണത്തിനും
വൻ മഹാ രാഷ്ട്രങ്ങൾ കടപുഴകും നേരം
ഇത്തിരിക്കുഞ്ഞന്മാരെന്തുവേണ്ടൂ....
അടച്ചുപൂട്ടുക സ൪വ്വതും, ആജ്‍ഞ....
പട൪ന്നു പിടിക്കുന്ന മാരിയെ കെട്ടണം
ലക്ഷങ്ങളൊടുങ്ങി, മരണത്തിൻെറ മണിമുഴക്കം
നെഞ്ചേറ്റിത്തള൪ന്നു ധര ശവക്കൂമ്പാരങ്ങളെ....
"തോറ്റുപോയീ ശാസ്ത്രവും,, ശാസ്ത്രവും"
ചെറുക്കണം നമുക്കീ വിപത്തിനെ
പൊഴിഞ്ഞുവീണു അഹന്ത മനുഷ്യൻ
സ്വയം തടവറ തീ൪ത്തൂ ഗൃഹത്തിൽ..
ദിനങ്ങളാണിനി മരണത്തിൻെറ
ചെറുത്തുനിൽപ്പിൻെറ വിശപ്പിൻെറ
കനിവിൻെറ,അതിജീവനത്തിൻെറയും
അടച്ചുപൂട്ടി വിദ്യാലയങ്ങൾ എന്നാൽ
തുറന്നിരിക്കുന്നിതറിവിൻെറ പ്രപഞ്ചം
ആദിമ മനുഷ്യർ തുടങ്ങിവതീമണ്ണിൽ
സർവ്വം കീഴടക്കി ഭൂമിയും ആകാശവും
കണ്ടുകോൾമയിൽ കൊണ്ടാളാണിവൾ
തിരക്കിൽ മറന്നുപോയ് നമ്മൾ
മണ്ണിലേക്കൊന്നിറങ്ങാൻ
നേരമില്ലെന്ന് മൊഴിഞ്ഞവർ
നേരം പോക്കിനിറങ്ങി....
തെളിഞ്ഞൂ പരിസരം
പച്ചപ്പാൽ നിറഞ്ഞു പിന്നാമ്പുറം
കൂടിയിരുന്നു കഴിക്കുവാൻ വിഷമില്ലാത്ത
പച്ചക്കറികളും, നാട്ടുഫലങ്ങളും
നല്ല കഥകളും. നല്ല ശീലങ്ങളും
ചിട്ടയായ് പാലിക്കാൻ പഠിച്ചു നമ്മൾ
തുരത്തണം നമുക്കീ വിപത്തിനെ
കൈയകലം വേണം മുഖാവരണവും
കഴുകണം കൈകൾ , തിന്മയും....
പ്രളയത്തിൽ കൈകോർതത്ത നന്മതൻ
പാഠം തുടരണം, മാരിയെ തുരത്തണം....
അടച്ചിരിക്കുന്നു, മനുഷ്യനും വിഗ്രഹങ്ങളും
തുറന്നിരിക്കുന്നു ആതുരാലയങ്ങൾ
പാങ്ങുനടക്കുന്നു മൂടിപ്പൊതിങ്ങ-
വിടെ ആൾദൈവങ്ങൾ
ജീവനെ തൊട്ടുണർത്താൻ,
നമിക്കുന്നൂലോകം ദൈവമേ നിങ്ങളെ....
താണ്ടുമീകാലവും നേരിടും
നമ്മൾ "മനുഷ്യൻ"....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത
|