എം എം എച്ച് എസ് എസ് ഉപ്പൂട്/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കൊറോണയെ

നാം ഇന്ന് കൊറോണ എന്ന മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണല്ലോ? എല്ലാവരും വീട്ടിൽ തന്നെയിരിപ്പാണ്.നാം മലയാളികൾക്ക് ഒരിക്കലും ശീലമില്ലാത്ത കാര്യമാണ് വീട്ടിലിരിക്കുക എന്നത്.കൂടാതെ ഇപ്പോൾ വെക്കേഷനുമാണ്. കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്ന മഹാമാരി ലോകം ഒന്നാകെ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്ന സമയംകൊണ്ട് നമ്മുടെ നാട്ടിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണവൈറസ് ബാധയുടെ ഉദ്ഭവം.2019 ഡിസംബർ31നാണ് പുതിയ കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. ആദ്യം ആരും അതിനെ കാര്യമായിട്ട് എടുത്തില്ല.ദിവസങ്ങൾ കഴിയുംതോറും രോഗികളുടെ എണ്ണം വർധിച്ചു.മരണവും അനുദിനം കൂടിവന്നു.രാജ്യങ്ങളും അതിർത്തികളും എല്ലാം അടച്ചുപൂട്ടി.ലോകം ലോക്ക്ഡൗണിലായി.ജനജീവിതം സ്തംഭിക്കുകയും ചെയ്തു.
          ഇനിയെങ്ങനെ നമുക്ക് ഈ വൈറസിനെ അതിജീവിക്കാം?കോവിഡ്19 ഒരു വൈറസ് രോഗമായതിനാൽ അതിനു കൃത്യമായ മരുന്നില്ല.അതിന്റെ പ്രതിരോധമരുന്നായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ട്.നിലവിൽ രോഗമുള്ളവരിലും പ്രായമായവരിലുമാണ് കോവിഡ്,ജീവന് ഭീഷണിയാകുന്നത്.ഇതിനെ ചെറുത്തുനിൽക്കുന്നതിനായി ലോകാരോഗ്യസംഘടനയും ആരോഗ്യവിദഗ്ധരും ചില നിർദേശങ്ങൾ തന്നിട്ടുണ്ട്.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ കൊണ്ട് മുഖം മറയ്ക്കണം.
വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കണം. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടു കഴിയണം.അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നതുമൊക്കെ ഒഴിവാക്കണം.കൂടെക്കൂടെ സോപ്പിട്ട് കൈ കഴുകണം അഥവാ സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കണം.
        ഇവയൊക്കെ പാലിച്ചു കൊണ്ട് നമുക്ക് കോവിഡ്
വൈറസിനെ തുരത്താം.മഹാമാരികളായ വസൂരി,പ്ലേഗ്,കോളറ എന്നിവയെ അതിജീവിച്ചവരായ നാം കോവിഡിനേയും അതിജീവിക്കുക തന്നെ ചെയ്യും.

  1. stay_home #stay_safe

 

ആർഷ ജോൺസൺ
7 B എം എം എച്ച് എസ്‌ എസ്‌ ,ഉപ്പൂട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം